---
title: "പുസ്തക പ്രകാശനം; ഫാസിസത്തിനെതിരെയുള്ള നിശബ്ദത അപരാധം- കല്പറ്റ നാരായണൻ "
english_title: "book release; Silence against fascism is a crime - Kalpetta Narayan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67505/book-release-silence-against-fascism-is-a-crime-kalpetta-narayan"
published_at: "2022-09-11T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631d8335edf1f_KALPETTA_NARAYANAN.jpg"
keywords: []
---

# പുസ്തക പ്രകാശനം; ഫാസിസത്തിനെതിരെയുള്ള നിശബ്ദത അപരാധം- കല്പറ്റ നാരായണൻ 

> **Lead Summary:** **വടകര: **രാജ്യം കടുത്ത ഫാസിസ്റ്റ് ഭീഷണിയിലൂടെ കടന്നുപോകുമ്പോൾ അതിനെതിരെ വിരൽ ചൂണ്ടാതെ നിശബ്ദരായി നോക്കിനിൽക്കുന്നത് രാജ്യത്തോട് ചെയ്യുന്ന കൊടും അപരാധമാണെന്ന് പ്രശസ്ത നോവലിസ്റ്റും കവിയുമായ കല്പറ്റ നാരായണൻ പറഞ്ഞു.

## Article Content

**വടകര: **രാജ്യം കടുത്ത ഫാസിസ്റ്റ് ഭീഷണിയിലൂടെ കടന്നുപോകുമ്പോൾ അതിനെതിരെ വിരൽ ചൂണ്ടാതെ നിശബ്ദരായി നോക്കിനിൽക്കുന്നത് രാജ്യത്തോട് ചെയ്യുന്ന കൊടും അപരാധമാണെന്ന് പ്രശസ്ത നോവലിസ്റ്റും കവിയുമായ കല്പറ്റ നാരായണൻ പറഞ്ഞു.

വടകരയിൽ ലത്തീഫ് കല്ലറയിൽ രചിച്ച മലമുകളിലെ ആചാര്യൻ, ദൈവത്തിന്റെ താരാട്ട് എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അധർമ്മങ്ങളെയും ചെറുത്തു തോൽപിച്ച പാരമ്പര്യവും ചരിത്രവുമാണ് ഇന്ത്യൻ സാഹിത്യ സാംസ്‌കാരിക രംഗത്തിനു പറയാനുണ്ടായിരുന്നത്.

എന്നാൽ വർത്തമനകാല ഇന്ത്യയിൽ ഭരണകൂട ഭീഷണിയുടെ മുമ്പിൽ എല്ലാ അധർമ്മങ്ങളുടെയും പതാക വാഹകരായി സാഹിത്യ, സാംസ്കാരിക രംഗത്തെ ചിലർ മാറിപോയത് ഏറെ ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

ചടങ്ങിൽ അഡ്വ ഐ മൂസ അധ്യക്ഷം വഹിച്ചു. മനയത്ത് ചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. എം. സി നാരായണൻ നമ്പ്യാർ പുസ്തകം പരിചയപ്പെടുത്തി. എം സി വടകര,അഡ്വ. സി വത്സലൻ, രാജൻ ടി, ഡോക്ടർ. സി എം കുഞ്ഞിമൂസ, പ്രൊഫസർ കെ കെ മഹമൂദ്, ലത്തീഫ് കല്ലറയിൽ,മോഹനൻ പാറക്കടവ്. സജീവ് മന്തരത്തൂർ, പി ബാബുരാജ് എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67505/book-release-silence-against-fascism-is-a-crime-kalpetta-narayan)