---
title: "പി സൂപ്പി ഹാജിയെ അനുസ്മരിച്ചു "
english_title: "Remembered P Soupy Haji"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67507/remembered-p-soupy-haji"
published_at: "2022-09-11T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631d871ea1ab1_p_sopii.jpg"
keywords: []
---

# പി സൂപ്പി ഹാജിയെ അനുസ്മരിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി:** ഓർക്കാട്ടേരിയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന പി സൂപ്പി ഹാജിയുടെ നാലാമത് അനുസ്മരണ പരിപാടികൾ ഇടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു.

## Article Content

**ഓർക്കാട്ടേരി:** ഓർക്കാട്ടേരിയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന പി സൂപ്പി ഹാജിയുടെ നാലാമത് അനുസ്മരണ പരിപാടികൾ ഇടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു.

വിവിധ മേഖലകളിൽ വിജയം വരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. കിടപ്പ് രോഗികൾക്ക് സൂപ്പി ഹാജി ഫൗണ്ടേഷൻ നൽകുന്ന ഭക്ഷണ കിറ്റ് ആശ്രയ പാലിയേറ്റീവിനു വേണ്ടി വി കെ കെ രമേശ് ബാബു ഏറ്റുവാങ്ങി.

പാറക്കൽ അബ്ദുല്ല അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എ റസാക്ക്, പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഇങ്ങോളി, ഓ.കെ കുഞ്ഞബ്ദുള്ള, തില്ലേരി ഗോവിന്ദൻ, കെ കെ അമ്മദ്, വി. കെ. ജസീല, ടി. പി. ഹസ്സൻ, പി. കെ ജമാൽ, കെ. ഇ ഇസ്മയിൽ,പിപി ജാഫർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67507/remembered-p-soupy-haji)