---
title: "സ്‌പെയ്‌സ് പദ്ധതി; വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികള്‍  വിതരണം ചെയ്തു"
english_title: "Space project ; Study materials were distributed to the students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6752/space-project-study-materials-were-distributed-to-the-students"
published_at: "2021-10-23T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173aa8293e16_sapce proect .jpg"
keywords: []
---

# സ്‌പെയ്‌സ് പദ്ധതി; വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികള്‍  വിതരണം ചെയ്തു

> **Lead Summary:** **വടകര :** സ്‌പെയ്‌സ് പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സാമഗ്രികളുടെ കിറ്റ് വിതരണവും രക്ഷിതാക്കള്‍ക്കുള്ള പരിശീലനവും നടത്തി. സ്‌പെയ്‌സ് ഗുജറാത്തി ക്ലസ്റ്റര്‍ കണ്‍വീനര്‍ വിസിവി നാസര്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി വി ഹാഷിം അദ്ധ്യക്ഷനായി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ കിറ്റ് വാര്‍ഡ് കൌണ്‍സിലര്‍ പി വി ഹാഷിം നടത്തി.

## Article Content

**വടകര :** സ്‌പെയ്‌സ് പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സാമഗ്രികളുടെ കിറ്റ് വിതരണവും രക്ഷിതാക്കള്‍ക്കുള്ള പരിശീലനവും നടത്തി. സ്‌പെയ്‌സ് ഗുജറാത്തി ക്ലസ്റ്റര്‍ കണ്‍വീനര്‍ വിസിവി നാസര്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി വി ഹാഷിം അദ്ധ്യക്ഷനായി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ കിറ്റ് വാര്‍ഡ് കൌണ്‍സിലര്‍ പി വി ഹാഷിം നടത്തി.

ആര്‍ പിമാരായ ബൈജ ടീച്ചര്‍, നിഷില ടീച്ചര്‍, ശ്രീജിന ടീച്ചര്‍ എന്നിവര്‍ രക്ഷിതാക്കള്‍ക്കുള്ള ക്ലാസെടുത്തു. കെ വി സുബിന്‍ മാസ്റ്റര്‍ സ്വാഗതവും വി വി നിശാബി ടീച്ചര്‍ നന്ദിയും പറഞ്ഞു.

നഗരസഭ പ്രീപ്രൈമറി ക്ലാസ് മുതല്‍ ഹയര്‍ സെക്കണ്ടറി ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനും മത്സര പരീക്ഷകളെ അഭിമുഖീകരിക്കാനും വേണ്ടി ലക്ഷ്യം വെച്ച് കൊണ്ട് നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളെയും ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായണ് പദ്ധതി നടപ്പിലാക്കി വരുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6752/space-project-study-materials-were-distributed-to-the-students)