---
title: "തോടന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ തുലാഭാര സമര്‍പ്പണം നാളെ"
english_title: "Tulabhara dedication tomorrow at Thodannur Mahadeva Temple"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6757/tulabhara-dedication-tomorrow-at-thodannur-mahadeva-temple"
published_at: "2021-10-23T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173af71a4c73_thodannur mahaveva temple .jpg"
keywords: []
---

# തോടന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ തുലാഭാര സമര്‍പ്പണം നാളെ

> **Lead Summary:** **തോടന്നൂര്‍: **തോടന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ നാളെ രാവിലെ 8.30 മണിക്ക് തുലാഭാര സമര്‍പ്പണം നടക്കും. ക്ഷേത്രം മുന്‍ ഖജാന്‍ജി ശ്രീ.ആര്‍.എം ചാത്തുവിന്റെ സ്മരണക്കായാണ് തുലാഭാരം സമര്‍പ്പിക്കുന്നത്. ഉദ്ദേശം അരലക്ഷം രൂപ ചിലവിലാണ് തുലാഭാരം നിര്‍മ്മിച്ചിട്ടുള്ളത്. ക്ഷേത്രം ഊരാളന്‍ ശ്രീ സതീശന്‍ നമ്പൂതിരി ഏറ്റുവാങ്ങും.

## Article Content

**തോടന്നൂര്‍: **തോടന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ നാളെ രാവിലെ 8.30 മണിക്ക് തുലാഭാര സമര്‍പ്പണം നടക്കും. ക്ഷേത്രം മുന്‍ ഖജാന്‍ജി ശ്രീ.ആര്‍.എം ചാത്തുവിന്റെ സ്മരണക്കായാണ് തുലാഭാരം സമര്‍പ്പിക്കുന്നത്. ഉദ്ദേശം അരലക്ഷം രൂപ ചിലവിലാണ് തുലാഭാരം നിര്‍മ്മിച്ചിട്ടുള്ളത്. ക്ഷേത്രം ഊരാളന്‍ ശ്രീ സതീശന്‍ നമ്പൂതിരി ഏറ്റുവാങ്ങും.

ക്ഷേത്രം മേല്‍ശാന്തി പെരുമ്പള്ളി ഇല്ലം പ്രസാദ് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.ക്ഷേത്രത്തിലെ ആദ്യ തുലാഭാരവും നാളെ നടക്കുന്നത് . ക്ഷേത്രത്തില്‍ തുലാഭാരം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ എന്തുകൊണ്ട് തുലാഭാരം നടത്താനാഗ്രഹിക്കുന്നുവോ ആയത് കൊണ്ടുവരേണ്ടതാണ്, (ഉദാ: കദളിപ്പഴം, വെണ്ണ, ഇളനീര്‍, പഞ്ചസാര ) ക്ഷേത്രത്തില്‍ പ്രത്യേക ഫീസ് ( വഴിപാട് സംഖ്യ)അടക്കേണ്ടതില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6757/tulabhara-dedication-tomorrow-at-thodannur-mahadeva-temple)