---
title: "സ്വപ്നങ്ങളിൽ കാണുന്ന സൗഭാഗ്യങ്ങൾ ഉണരുന്നതോടെ അപ്രത്യക്ഷമാകുമെന്ന യാഥാർത്ഥ്യം യുവ സമൂഹം ഉൾക്കൊള്ളണം- ഇ.വി.വത്സൻ "
english_title: "Young society should understand the reality that the happiness seen in dreams will disappear on waking up - EV Watson"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67580/young-society-should-understand-the-reality-that-the-happiness-seen-in-dreams-will-disappear-on-waking-up-ev-watson"
published_at: "2022-09-11T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631de1b6991ff_gramsree.jpg"
keywords: []
---

# സ്വപ്നങ്ങളിൽ കാണുന്ന സൗഭാഗ്യങ്ങൾ ഉണരുന്നതോടെ അപ്രത്യക്ഷമാകുമെന്ന യാഥാർത്ഥ്യം യുവ സമൂഹം ഉൾക്കൊള്ളണം- ഇ.വി.വത്സൻ 

> **Lead Summary:** **ചോറോട് ഈസ്റ്റ്: **നമ്മൾ സ്വപ്നങ്ങളിൽ സ്വർഗ്ഗതുല്യമായ ജീവിതവും മറ്റു പല സൗഭാഗ്യങ്ങളും അദേവിക്കാറുണ്ട് ഇവയൊക്കെത്തന്നെ ഉറക്കമുണരുന്നതോടെ ഇല്ലാതാവുമെന്ന യാഥാർത്ഥ്യം പുതുതലമുറ ഉൾക്കൊള്ളണമെന്ന് പ്രശസ്ത സിനിമാ ഗാന രചയിതാവ് ഇ.വി.വത്സൻ പറഞ്ഞു.

## Article Content

**ചോറോട് ഈസ്റ്റ്: **നമ്മൾ സ്വപ്നങ്ങളിൽ സ്വർഗ്ഗതുല്യമായ ജീവിതവും മറ്റു പല സൗഭാഗ്യങ്ങളും അദേവിക്കാറുണ്ട് ഇവയൊക്കെത്തന്നെ ഉറക്കമുണരുന്നതോടെ ഇല്ലാതാവുമെന്ന യാഥാർത്ഥ്യം പുതുതലമുറ ഉൾക്കൊള്ളണമെന്ന് പ്രശസ്ത സിനിമാ ഗാന രചയിതാവ് ഇ.വി.വത്സൻ പറഞ്ഞു.

രാമത്ത് കാവിന് സമീപം ഗ്രാമ ശ്രീ അയൽപക്ക സൗഹൃദവേദിയുടെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദീർഘകാലങ്ങൾക്ക് ശേഷം യുവതികളിൽ ചുരിദാർ വേഷവും യുവാക്കളിൽെ ഹീറോ ഹോണ്ട ബൈക്കുമായിരുന്നു അന്തമില്ലാത്ത പരിഷ്കാരങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

മൃഗങ്ങൾപോലും നാണിക്കുന്ന രീതിയിലുള്ള പ്രണയമാണിവർ മാതൃകയാക്കുന്നത്. പ്രണയിനിയെ പെട്രോളൊഴിച്ച് കത്തിക്കുന്ന ഒരു തലമുറയെ ഒരിക്കലും സ്വപ്നം പോലും കാണാൻ ആഗ്രഹിക്കരുത്.ത്യാഗങ്ങളും വേദനകളും നിറഞ്ഞതായിരുന്നെങ്കിലും അത് മാർത്ത പ്രണയം സ്നേഹത്തിന്റേതായിരിക്കണം. ചോറോട് ഗ്രാമപഞ്ചായത്ത് അംഗവും ഗ്രാമ ശ്രീ ഓണാഘോഷം സ്വാഗത സംഘം ചെയർമാനുമായ പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ചോറോട് ഹയർ സെക്കണ്ടറി അദ്ധ്യാപകൻ എൻ.കെ.വാസു . കെ.ശ്രീധരൻ നമ്പ്യാർ. എൻ.കെ മോഹനൻ, ടി.കെ.മോഹനൻ, എൻ.കെ.അജിത്കുമാർ, വി.എം.മോഹനൻ എന്നിവർ പ്രസംഗിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികളുടെ ഭാഗമായ് മുപ്പത് പേർ പങ്കെടുത്ത ഓലമടയൽ മത്സരം ഏറെ ശ്രദ്ധേയമായി.പുരുഷൻമാർ, സ്ത്രീകൾ കുട്ടികൾ എന്നിവർക്കായ് കമ്പവലി, മ്യൂസിക്കൽ ചെയർ, ലെമൺസ് പൂൺ, മത്സരങ്ങളും പൂക്കള മത്സരം പ്രഛന്നവേഷ മത്സരം ഓണസദ്യകലാ പരിപാടികൾ എന്നിവ നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67580/young-society-should-understand-the-reality-that-the-happiness-seen-in-dreams-will-disappear-on-waking-up-ev-watson)