---
title: "കുട്ടികൾക്ക് നവ്യാനുഭവവുമായി ഓണത്തുമ്പി ക്യാമ്പ് "
english_title: "Onathumpi camp with new experience for children"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67603/onathumpi-camp-with-new-experience-for-children"
published_at: "2022-09-11T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631e0783d3fa6_Untitled-3.jpg"
keywords: []
---

# കുട്ടികൾക്ക് നവ്യാനുഭവവുമായി ഓണത്തുമ്പി ക്യാമ്പ് 

> **Lead Summary:** **വടകര : **നാട്ട്യസംഘം വടകര കുട്ടികൾക്കായി ഒരുക്കിയ ഓണത്തുമ്പി ഏകദിന കലാസാംസ്കാരിക ക്യാമ്പ് നവ്യാനുഭവമായി.

## Article Content

**വടകര : **നാട്ട്യസംഘം വടകര കുട്ടികൾക്കായി ഒരുക്കിയ ഓണത്തുമ്പി ഏകദിന കലാസാംസ്കാരിക ക്യാമ്പ് നവ്യാനുഭവമായി.

മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിൽ നടന്ന ക്യാമ്പ് വായനയുടെ ലോകത്ത് വിസ്മയം തീർത്ത ബാല പ്രതിഭ തിരുവള്ളൂർ ജിഎം യുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി തഥാഗത് ഉദ്ഘാടനം ചെയ്തു.

ഷിജു ആർ അധ്യക്ഷനായ ചടങ്ങിൽ രാജേഷ് കരിമ്പനപാലം നയിച്ച മഞ്ഞുരുക്കൽ, രവി നമ്പിയേരി നേതൃത്വം നൽകിയ കുരുത്തോല കളരി, രാജേഷ് രൂപത്തിന്റെ വരയും വർണ്ണങ്ങളും, ഷിജു ആർ നയിച്ച സിനിമ എന്നീ ക്ലാസുകളും, മറിമായം ഫെയിം സ്തുതി കൈവേലിയുടെ നാടൻ പാട്ടുകളും കുട്ടികൾക്ക് വിരുന്നൊരുക്കി. വിനോദൻ മേപ്പയിൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67603/onathumpi-camp-with-new-experience-for-children)