---
title: "വടകരയിൽ 'റോട്ടറി കോസ്റ്റൽ റൺ' 2022 മിനി മാരത്തോൺ "
english_title: ""Rotary Coastal Run" 2022 Mini Marathon held at Vadakara-new"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67616/rotary-coastal-run-2022-mini-marathon-held-at-vadakara-news"
published_at: "2022-09-11T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631e0a3c66087_marathon.jpg"
keywords: []
---

# വടകരയിൽ 'റോട്ടറി കോസ്റ്റൽ റൺ' 2022 മിനി മാരത്തോൺ 

> **Lead Summary:** > **വടകര:** ടൗൺ റോട്ടറി ക്ലബ് ആഭിമുഖ്യത്തിൽ,"റോട്ടറി കോസ്റ്റൽ റൺ" 2022 മിനി മാരത്തോൺ ഇന്ന് രാവിലെ വടകര സാൻഡ് ബാങ്ക്സ് വച്ചു നടന്നു. ആരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യവും, വടകര ടൂറിസത്തിന്റെ സാധ്യതയും ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പരിപാടി നടത്തിയത്.

## Article Content

> **വടകര:** ടൗൺ റോട്ടറി ക്ലബ് ആഭിമുഖ്യത്തിൽ,"റോട്ടറി കോസ്റ്റൽ റൺ" 2022 മിനി മാരത്തോൺ ഇന്ന് രാവിലെ വടകര സാൻഡ് ബാങ്ക്സ് വച്ചു നടന്നു. ആരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യവും, വടകര ടൂറിസത്തിന്റെ സാധ്യതയും ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പരിപാടി നടത്തിയത്.

10 കിലോമീറ്റർ, 5 കിലോമീറ്റർ, 3 കിലോമീറ്റർ എന്നീ ഇനങ്ങളിൽ ജനറൽ, സീനിയർ സിറ്റിസൺ, വുമൺ എന്നീ വിഭാഗങ്ങളിലായി 250 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. വാർഡ് കൗൺസിലർ ഹാഷിം, റോട്ടറി പി ഡി ജി പ്രകാശ്, ഇവൻറ് ചെയർമാൻ സംജിത്ത് കെ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.

സമാപന ചടങ്ങിൽ മുഖ്യ അതിഥിയായി വടകര കോസ്റ്റൽ സി ഐ ദീപു, വടകര ടൗൺ റോട്ടറി പ്രസിഡൻറ് അതുൽ , സെക്രട്ടറി സംഞ്ജിത്ത് കെ എന്നിവർ സംസാരിച്ചു. പങ്കെടുത്ത എല്ലാവർക്കും മെഡലും സർട്ടിഫിക്കറ്റും, വിജയികൾക്ക് ക്യാഷ് പ്രൈസും നൽകി.

പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സീനിയർ ഫിസിയോതെറാപ്പിസ്റ്റ് ഷിജിൻ സ്പോർട്സ് ഇഞ്ചുറി ആൻഡ് റീ ഹാബിലിറ്റേഷൻ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നൽകി. വടകര റൈഡേഴ്സ്, ഡി ടി പി സി കോഴിക്കോട്, പാർക്കോ ഹോസ്പിറ്റൽ എന്നിവർ പരിപാടിയിൽ സഹകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67616/rotary-coastal-run-2022-mini-marathon-held-at-vadakara-news)