---
title: "ക്യാമ്പ് സമാപിച്ചു; വിചാര വിപ്ലവങ്ങൾ പകർന്ന് യൂത്ത് ലീഗ് യുവ വിചാരം "
english_title: "Camp is over; Youth League Yuva Vicharam by infusing thought revolutions"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67680/camp-is-over-youth-league-yuva-vicharam-by-infusing-thought-revolutions"
published_at: "2022-09-12T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631eb9a6e3fe7_yuva_vicharam.jpg"
keywords: []
---

# ക്യാമ്പ് സമാപിച്ചു; വിചാര വിപ്ലവങ്ങൾ പകർന്ന് യൂത്ത് ലീഗ് യുവ വിചാരം 

> **Lead Summary:** **വടകര: **മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച യുവ വിചാരം ദ്വിദിന ക്യാമ്പ് സമാപിച്ചു.പുതിയ കാലത്തിന്റെ വിചാരങ്ങൾ പങ്കു വെച്ചാണ് ക്യാമ്പ് സമാപിച്ചത്.336 പ്രതിനിധികൾ രജിസ്റ്റർ ചെയ്ത് രണ്ടു ദിവസം സമ്പൂർണ്ണമായി സംഘടനാ ചർച്ചകളും സംവാദങ്ങളും പ്രഭാഷണങ്ങളും നടന്നു.

## Article Content

**വടകര: **മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച യുവ വിചാരം ദ്വിദിന ക്യാമ്പ് സമാപിച്ചു.പുതിയ കാലത്തിന്റെ വിചാരങ്ങൾ പങ്കു വെച്ചാണ് ക്യാമ്പ് സമാപിച്ചത്.336 പ്രതിനിധികൾ രജിസ്റ്റർ ചെയ്ത് രണ്ടു ദിവസം സമ്പൂർണ്ണമായി സംഘടനാ ചർച്ചകളും സംവാദങ്ങളും പ്രഭാഷണങ്ങളും നടന്നു.

രണ്ടാം ദിനം രാവിലെ 5:30 ന് ഫജ്ർ യൂത്ത് ക്ലബ്ബ്‌ നടത്തി പരിപാടി ആരംഭിച്ചു. ഫജ്ർ സന്ദേശം ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ നിർവഹിച്ചു ദേശീയ നിർവഹക സമിതി അംഗം ആഷിക് ചെലവൂർ സംബന്ധിച്ചു തുടർന്ന് യോഗ പരിശീലനത്തിലൂടെ യുവാക്കളിൽ ആരോഗ്യ ബോധം പകരുന്ന സെഷൻ സതീഷ് നായർ നേതൃത്വം നൽകി. തുടർന്ന് നടന്ന സെഷൻ സാമൂഹിക ശാക്‌തീകരണം എന്ന സെഷൻ സിജി മഹല്ല് ശാക്തീകരണ പ്രൊജക്റ്റ്‌ പരിശീലകൻ അഷ്‌റഫ്‌ കുമരനല്ലൂർ നിർവഹിച്ചു.

രണ്ടാം സെഷൻ സംരംഭകത്വം, സാമ്പത്തിക ഭാവി എന്ന വിഷയം വ്യവസായ വകുപ്പ് മുൻ അഡീഷണൽ ഡയരക്ടർ എം അബ്ദുൽ മജീദും ലഹരി, ലിബറലിസം, ജെൻഡർ ന്യൂട്രലിറ്റി യുവാക്കളുടെ ജാഗ്രത എന്ന സെഷൻ ഡോ അബ്ദുല്ല ബാസിൽ സി പി ശുഐബ് ഹൈതമി എന്നിവർ നേതൃത്വം നൽകി. തുടർന്ന് ഭാവി പദ്ധതികൾ വിവിധ ഗ്രൂപ്പിൽ പ്രതിനിധികൾ ചർച്ച ചെയ്തു റിപ്പോർട്ട് അവതരിപ്പിച്ചു.

ലഹരിക്കെതിരെ മുഴുവൻ പഞ്ചായത്തുകളിലും ഡി അഡിക്ഷൻ സെന്റർ സ്ഥാപിക്കുക, മത നിരാസം വിദ്യാഭാസത്തിലൂടെ നടപ്പിലാക്കാനുള്ള ഇടത് സർക്കാരിന്റെ ഒളിയജണ്ട തിരിച്ചറിയുക, കോഴിക്കോട് കേന്ദ്രീകരിച്ച് സെക്രട്ടറിയേറ്റ് അനക്സ് നിലവിൽ വരുത്തുക തുടങ്ങിയവ ഉന്നയിച്ച് വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. സംഘടനാ സെഷൻ ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു ജില്ല വൈസ് പ്രസിഡന്റ്‌ വി പി ഇബ്രാഹിം കുട്ടി, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, എസ് പി കുഞ്ഞമ്മദ്, വി വി മുഹമ്മദലി, എം എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ടി റഊഫ്,കെ കെ നവാസ്,എന്നിവർ സംബന്ധിച്ചു.

സമാപന സമ്മേളനം മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈർ ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്റെ രാഷ്ട്രീയ പൈതൃകം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനും ന്യൂനപക്ഷ സ്വത്വ രാഷ്ട്രീയത്തിനും നൽകിയ ഭൂതകാലം ഏറ്റെടുത്ത് മുന്നോട്ട് പോകാൻ യുവാക്കൾ തയ്യാറാകണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു.

റിപ്പോർട്ടുകളുടെ സംഗ്രഹം ജില്ല ജനറൽ സെക്രട്ടറി ടി മൊയ്‌ദീൻ കോയ നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ പാറക്കൽ അബ്ദുള്ള പ്രതിനിധികൾക്കുള്ള ഉപഹാര സമർപ്പണം വിതരണ ഉത്ഘാടനം നിർവഹിച്ചു. സമാപന പ്രസംഗം മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ ഫൈസൽ ബാബു നടത്തി.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാൻ മുഖ്യ പ്രഭാഷണം നടത്തി. ക്യാമ്പ് കോർഡിനേറ്റർ എം പി ഷാജഹാൻ സ്വാഗതവും സ്വാഗത സംഘം കൺവീനവർ ശുഐബ് കുന്നത്ത് നന്ദിയും പറഞ്ഞു.

മുസ്ലിം ലീഗ് ജില്ല സെക്രട്ടറി എൻ പി അബ്ദുൽ സമദ്, വടകര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഒ കെ കുഞ്ഞബ്ദുള്ള,വയലോളി അബ്ദുല്ല,ജില്ല ഭാരവാഹികളായ കെ എം എ റഷീദ്, സി ജാഫർ സാദിക്, ഒ കെ ഫൈസൽ, എസ്. വി. മുഹമ്മദ്‌ ഷൗലിക്, ഷഫീക് അരക്കിണർ,എ സിജിത്ത് ഖാൻ,സയ്യിദ് അലി തങ്ങൾ, ഹാരിസ് കൊത്തികുടി, ഒ എം നൗഷാദ്,ഷാഹിർ കുട്ടമ്പൂർ, സിറാജ് ചിറ്റേടത്ത്, വി അബ്ദുൽ ജലീൽ, കെ പി സുനീർ, എം എസ് എഫ് ജില്ല പ്രസിഡന്റ്‌ അഫ്നാസ് ചോറോട്, ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്‌, വടകര മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അൻസീർ പനോളി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67680/camp-is-over-youth-league-yuva-vicharam-by-infusing-thought-revolutions)