---
title: "സ്നേഹാദരവ്; ഉന്നത വിജയം നേടിയവരെയും ,കാരുണ്യ പ്രവർത്തകരെയും ആദരിച്ചു "
english_title: "affection High achievers and charity workers were honored"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67750/affection-high-achievers-and-charity-workers-were-honored"
published_at: "2022-09-12T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ef27232efa_fcp.jpg"
keywords: []
---

# സ്നേഹാദരവ്; ഉന്നത വിജയം നേടിയവരെയും ,കാരുണ്യ പ്രവർത്തകരെയും ആദരിച്ചു 

> **Lead Summary:** **വടകര: **ഫ്രണ്ട്‌സ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകൾക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ ,കാരുണ്യ പ്രവർത്തകർ എന്നിവർക്ക് സ്നേഹാദരവ് നൽകി.വാർഡ് കൗൺസിലർ ഫൗസിയ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **ഫ്രണ്ട്‌സ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകൾക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ ,കാരുണ്യ പ്രവർത്തകർ എന്നിവർക്ക് സ്നേഹാദരവ് നൽകി.വാർഡ് കൗൺസിലർ ഫൗസിയ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഫ്രണ്ട്‌സ് ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ എ. എം അൻസാർ അധ്യക്ഷത വഹിച്ചു. എ മുഹമ്മദ്‌ സ്വാഗതം പറഞ്ഞു. ഇ.സൈഫുദ്ധീൻ റിപ്പോർട്ട് അവതരണവും ഡോ: മുഹമ്മദ്‌ അറഫാത്ത് പ്രഭാഷണം നടത്തി.

ചടങ്ങിൽ പയ്യോളി നഗരസഭ 12 ആം വാർഡ് കൗൺസിലർ കെ. കെ ഖാലിദ്, വി. കെ സതീശൻ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ. എൻ നസീർ നന്ദി പറഞ്ഞു. ഡോ: അറഫാത്ത്, ഡോ: സലീമ, എന്നിവർക്കും, ലാബ് ടെക്‌നിഷ്യ മുബീന, ഫാർമസിസ്റ്റ് ആരിഫ,മുഹമ്മദ്‌ എ. മമ്മുഹാജി, അഞ്ജിത, മെഡിക്കൽ റെപ്രസെന്റെറ്റീവ് പ്രജീഷ് എന്നിവർക്ക് എഫ് സി എഫ് സ്നേഹ സമ്മാനങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67750/affection-high-achievers-and-charity-workers-were-honored)