---
title: "മാലിന്യമുക്ത റെയിൽവേ സ്റ്റേഷൻ; വടകര റെയിൽവേ സ്റ്റേഷൻ സൗന്ദര്യവൽക്കരണം 16ന് "
english_title: "Garbage-free railway station; Beautification of Vadakara Railway Station on 16"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67775/garbage-free-railway-station-beautification-of-vadakara-railway-station-on-16"
published_at: "2022-09-12T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f06e556a37_vadakara_railway.jpg"
keywords: []
---

# മാലിന്യമുക്ത റെയിൽവേ സ്റ്റേഷൻ; വടകര റെയിൽവേ സ്റ്റേഷൻ സൗന്ദര്യവൽക്കരണം 16ന് 

> **Lead Summary:** **വടകര:** കേന്ദ്രസർക്കാരിന്റെ സ്വച്ഛതാ പക്കുവാടാ പരിപാടിയുടെ ഭാഗമായി വടകര റെയിൽവേ സ്റ്റേഷൻ പരിസര സൗന്ദര്യവൽക്കരണവും ശുചീകരണവും 16ന് ഉദ്ഘാടനം ചെയ്യും.

## Article Content

**വടകര:** കേന്ദ്രസർക്കാരിന്റെ സ്വച്ഛതാ പക്കുവാടാ പരിപാടിയുടെ ഭാഗമായി വടകര റെയിൽവേ സ്റ്റേഷൻ പരിസര സൗന്ദര്യവൽക്കരണവും ശുചീകരണവും 16ന് ഉദ്ഘാടനം ചെയ്യും.

ഒക്ടോബർ 2ന് സമ്പൂർണ്ണ മാലിന്യമുക്ത റെയിൽവേ സ്റ്റേഷനായി പ്രഖ്യാപിക്കും. സ്റ്റേഷൻ പരിസരത്ത് ചേർന്ന സന്നദ്ധ സംഘടനകളുടെ യോഗത്തിൽ വത്സൻ കുനിയിൽ അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ സൂപ്രണ്ട് ശ്രീഹരീഷ് സ്വാഗതം പറഞ്ഞു.

എച്ച് .ഐ സജീഷ്, മണലിൽ മോഹനൻ, പി പി രാജൻ, ഡോക്ടർ കെ മുഹമ്മദ് മുല്ലക്കാസ്, ടി ശ്രീനിവാസൻ, കെ കെ മഹമൂദ്, കെ ശശിധരൻ, കെ സജ്ഞിത്ത്, ടി ഗോപിനാഥ്, സി കെ സുധീർകുമാർ എന്നിവർ സംസാരിച്ചു.

ഭാരവാഹികളെയും തിരഞ്ഞെടുത്തു. വി. ശ്രീ ഹരീഷ് രക്ഷാധികാരി, മണലിൽ മോഹനൻ കോഓർഡിനേറ്റർ, പി പി രാജൻ കൺവീനർ, വത്സൻ കുനിയിൽ ചെയർമാൻ, സജീഷ് ട്രഷറർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67775/garbage-free-railway-station-beautification-of-vadakara-railway-station-on-16)