---
title: "പുരസ്കാരം 23-ന് സമ്മാനിക്കും; ഹരിതം പ്രഥമപുരസ്കാരം എം.സി. വടകരയ്ക്ക് "
english_title: "The award will be presented on the 23rd; Haritam Prathampraskaram M.C. To the north"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67900/the-award-will-be-presented-on-the-23rd-haritam-prathampraskaram-mc-to-the-north"
published_at: "2022-09-13T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63200e0ae4a28_mc.jpg"
keywords: []
---

# പുരസ്കാരം 23-ന് സമ്മാനിക്കും; ഹരിതം പ്രഥമപുരസ്കാരം എം.സി. വടകരയ്ക്ക് 

> **Lead Summary:** **വടകര: **ഹരിതം വടകരയുടെ പ്രഥമപുരസ്കാരത്തിന് എഴുത്തുകാരനും വാഗ്മിയും പത്രപ്രവർത്തകനുമായ എം.സി. വടകര (എം.സി. ഇബ്രാഹിം) അർഹനായി. വടകരമണ്ഡലത്തിലെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, കലാസാഹിത്യ രംഗങ്ങളിൽ നാല് വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഹരിതം.

## Article Content

**വടകര: **ഹരിതം വടകരയുടെ പ്രഥമപുരസ്കാരത്തിന് എഴുത്തുകാരനും വാഗ്മിയും പത്രപ്രവർത്തകനുമായ എം.സി. വടകര (എം.സി. ഇബ്രാഹിം) അർഹനായി. വടകരമണ്ഡലത്തിലെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, കലാസാഹിത്യ രംഗങ്ങളിൽ നാല് വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഹരിതം.

25,000 രൂപയും പ്രശസ്തിപത്രവും ഉൾക്കൊള്ളുന്ന പുരസ്കാരം 23-ന് വൈകീട്ട് നാലുമണിക്ക് വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ. മജീദ് എം.എൽ.എ. സമ്മാനിക്കും.

സമദ് പൂക്കാട് ചെയർമാനും മൊയ്തു അഴിയൂർ, ബംഗ്ലളത്ത് മുഹമ്മദ് എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

പത്രസമ്മേളനത്തിൽ സമദ് പൂക്കാട്, ബംഗ്ലളത്ത് മുഹമ്മദ്, അഷ്‌റഫ് കോറോത്ത്, സി. ഷിജാർ, എം.ടി. നാസർ, അൻസാർ മുകച്ചേരി, റാഷീദ് പനോളി എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67900/the-award-will-be-presented-on-the-23rd-haritam-prathampraskaram-mc-to-the-north)