---
title: "നിർമ്മാണ തൊഴിലാളി പെൻഷൻ ഉടൻ വിതരണം ചെയ്യണം -എച്ച്.എം.എസ്സ് "
english_title: "Construction worker pension to be disbursed immediately - H.M.S.S"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67907/construction-worker-pension-to-be-disbursed-immediately-hmss"
published_at: "2022-09-13T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63201238b4ab4_manayatth_chandan.jpg"
keywords: []
---

# നിർമ്മാണ തൊഴിലാളി പെൻഷൻ ഉടൻ വിതരണം ചെയ്യണം -എച്ച്.എം.എസ്സ് 

> **Lead Summary:** **വടകര: **നിർമ്മാണ തൊഴിലാളി പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യണമെന്ന് ജനതാ കൺസ്ടക്ഷൻ ഏൻറ് ജനറൽ വർക്കേഴ്സ് യൂനിയൻ ( എച്ച്.എം.എസ്സ്) കോഴിക്കോട് ജില്ലാ കമ്മററി ആവശ്യപ്പെട്ടു.

## Article Content

**വടകര: **നിർമ്മാണ തൊഴിലാളി പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യണമെന്ന് ജനതാ കൺസ്ടക്ഷൻ ഏൻറ് ജനറൽ വർക്കേഴ്സ് യൂനിയൻ ( എച്ച്.എം.എസ്സ്) കോഴിക്കോട് ജില്ലാ കമ്മററി ആവശ്യപ്പെട്ടു.

ജില്ലാ കമ്മിറ്റി അംഗങ്ങളുടേയും, നിയോജക മണ്ഡലം ഭാരവാഹികളുടെയും , മേൽ കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗം സംസ്ഥാന പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് പി.എം. നാണു അധ്യക്ഷത വഹിച്ചു. കെ.കെ. കൃഷ്ണൻ സംസ്ഥാന കമ്മറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. ജില്ലാ സെക്രട്ടരി ഭാസ്ക്കരൻ കൊഴുക്കല്ലൂർ, എം.പി. ശിവാനന്ദൻ, ആർ.എം ഗോപാലൻ, കെ.എം കുഞ്ഞിരാമൻ, കെ.വി.ചന്ദ്രൻ, പുതു ശ്ശേരി ബാലകൃഷ്ണൻ രൻ ജിത്ത് കാരാട്ട്,, കെ.പി. കുഞ്ഞിരാമൻ, ഒ എം രാധാകൃഷ്ണൻ, നെല്ലോളി ചന്ദ്രൻ , മൂലയിൽ രവിന്ദ്രൻ , പി.ബാബുരാജ്, എന്നിവർ സംസാരിച്ചു. സപ്തമ്പർ 25, 26 തിയ്യതികളിൽ ബത്തേരിയിൽ നടക്കുന്ന സംസ്ഥാന യുവജന കേമ്പ് വിജയിപ്പിക്കുവാൻ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67907/construction-worker-pension-to-be-disbursed-immediately-hmss)