---
title: "ദേശീയ പാതയില്‍ അപകടങ്ങള്‍  പതിവാകുന്നു"
english_title: " Accidents are incrasing national High way "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6793/accidents-are-incrasing-national-high-way"
published_at: "2021-10-23T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173d415a1685_accident vatakara .jpg"
keywords: []
---

# ദേശീയ പാതയില്‍ അപകടങ്ങള്‍  പതിവാകുന്നു

> **Lead Summary:** **വടകര : **ദേശീയപാതയില്‍ കൊയിലാണ്ടിക്കും വടകരക്കും അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇന്ന് രാവിലെ പയ്യോളി അയനിക്കാട് സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് പേര്‍ക്കേറ്റു. വടകര മേപ്പയില്‍ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ഒരുവര്‍ഷത്തിനിടെ കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 27പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

## Article Content

**വടകര : **ദേശീയപാതയില്‍ കൊയിലാണ്ടിക്കും വടകരക്കും അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇന്ന് രാവിലെ പയ്യോളി അയനിക്കാട് സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് പേര്‍ക്കേറ്റു. വടകര മേപ്പയില്‍ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ഒരുവര്‍ഷത്തിനിടെ കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 27പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

ഇതില്‍ അധികവും ഇരുചക്രയാത്രക്കാരാണ്. വെള്ളിയാഴ്ച പന്തലായനി സ്വദേശി ഷീബയുടെ ദാരുണാന്ത്യമാണ് ഏറ്റവും ഒടുവില്‍ നടന്ന അപകട മരണം മകന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെ അതിനുള്ള ഒരുക്കത്തിലായിരുന്നു ഷീബ.

റോഡില്‍ ഗതാഗത സുരക്ഷയ്ക്കാവശ്യമായ നടപടികളൊന്നും ബന്ധപ്പെട്ടവര്‍ കൈക്കൊള്ളുന്നില്ലെന്ന് കാലങ്ങളായുള്ള ആക്ഷേപമാണ്. മിക്ക അപകടങ്ങള്‍ക്കും കാരണം റോഡരികിലെ വെള്ളക്കെട്ട്, റോഡ് ഷോള്‍ഡറിന്റെ അപാകം, പൊന്തക്കാടുകള്‍ തുടങ്ങിയവയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6793/accidents-are-incrasing-national-high-way)