---
title: "മൂരാട് പാലത്തിനടുത്ത് ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു "
english_title: "A young man died after falling from a train near Murad bridge"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67941/a-young-man-died-after-falling-from-a-train-near-murad-bridge"
published_at: "2022-09-13T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63202b0257673_eath.jpg"
keywords: []
---

# മൂരാട് പാലത്തിനടുത്ത് ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു 

> **Lead Summary:** **വടകര: **മൂരാട് പാലത്തിനും ഇരിങ്ങൽ ഗേറ്റിനും ഇടയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. തലശ്ശേരി എരുവട്ടി കാപ്പുമ്മൽ ബദരിയ്യ മൻസിൽ അഷ്റഫിന്റെ മകൻ സിറാജ് അഹമ്മദാണ് മരിച്ചത്.

## Article Content

**വടകര: **മൂരാട് പാലത്തിനും ഇരിങ്ങൽ ഗേറ്റിനും ഇടയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. തലശ്ശേരി എരുവട്ടി കാപ്പുമ്മൽ ബദരിയ്യ മൻസിൽ അഷ്റഫിന്റെ മകൻ സിറാജ് അഹമ്മദാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് ട്രാക്കിൽ പരിശോധന നടത്തുന്ന റെയിൽവേ ജീവനക്കാർ പാലത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് അപകടം നടന്നതെന്ന് കരുതുന്നു. രാത്രി 11:30 യോടെ യശ്വന്ത്പൂർ എക്സ്പ്രസിൽ നിന്ന് ഒരാൾ തെറിച്ചു വീണതായി ട്രെയിനിലെ യാത്രക്കാരൻ വടകര സ്റ്റേഷനിൽ വിളിച്ചു പറഞ്ഞിരുന്നു.

ഇത് പ്രകാരം പയ്യോളി പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല. ഇന്ന് രാവിലെയോടെ കണ്ടെത്തിയ മൃതദേഹം പയ്യോളി പോലീസ് വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിന്റെ പേഴ്സിൽ നിന്ന് ലഭിച്ച ആധാർ കാർഡിൽ നിന്നാണ് അഹമ്മദിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67941/a-young-man-died-after-falling-from-a-train-near-murad-bridge)