കൈ നീട്ടരുത് ദുരന്തം വഴിയരികിലുണ്ട്; വെള്ളികുളങ്ങര-കണ്ണൂക്കര റോഡിൽ കവചമില്ലാത്ത ട്രാൻഫോർമറുകൾ

കൈ നീട്ടരുത് ദുരന്തം വഴിയരികിലുണ്ട്; വെള്ളികുളങ്ങര-കണ്ണൂക്കര റോഡിൽ കവചമില്ലാത്ത ട്രാൻഫോർമറുകൾ
Sep 13, 2022 02:57 PM | By Kavya N

ഒഞ്ചിയം: വിദ്യാർത്ഥികൾ - തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് കാൽനട യാത്രക്കാരും വാഹനങ്ങളും കടന്ന് പോകുന്ന റോഡരികിൽ ദുരന്തത്തിന് വഴിയൊരുക്കി കവചമില്ലാ ട്രാൻഫോർമറുകൾ.

വെള്ളികുളങ്ങര -കണ്ണൂക്കര റോഡിലാണ് ട്രാൻഫോർമറുകളും ഇലക്ട്രിക് പോസ്റ്റുകളും ജീവന് ഭീഷണിയായുള്ളത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് വെള്ളികുളങ്ങര- ഒഞ്ചിയം - കണ്ണൂക്കര റോഡ് വീതി കൂട്ടിയത്. ഇതിന് ശേഷമാണ് പോസ്റ്റുകളും ട്രാൻഫോർമറുകളും റോഡിൽ തന്നെയായത്. റോഡ് വളവിലും ഓരത്തുമായി സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമുകൾ ഒരു വർഷമായിട്ടും മാറ്റി സ്ഥാപിച്ചിട്ടില്ല.


ചെറിയ ഒരു അശ്രദ്ധ മതി വാഹനം ട്രാൻസ്ഫോർമറിൽ ഇടിക്കാൻ. 160 കിലോ വാട്സിന് മുകളിൽ വൈദ്യുതി പ്രവഹിക്കുന്ന ട്രാൻസ്ഫോർമറുകൾ ആണ് ഭൂരിഭാഗവും. ചെമ്പ്ര - മടപ്പള്ളി മുതലായ ഹൈസ്കൂളിലേക്ക് നിരവധി വിദ്യാർത്ഥികൾ ആണ് റോഡിലൂടെ വഴി നടന്നു പോകുന്നത്. നേരിയ അശ്രദ്ധകൊണ്ട് കയ്യോ മറ്റോ സ്പർശിച്ചാൽ പിന്നെ ജീവന് തന്നെ ഭീഷണി ആകും.


മാത്രവുമല്ല മൂന്നോ നാലോ ട്രാൻസ്ഫോമറുകൾ ആണ് ഈ റോഡിൽ ഇതേ രീതിയിലുള്ളത്. സാധാരണ ട്രാൻസ്ഫോർമർ മുന്നിൽ സുരക്ഷാ കവചം കെട്ടാറുണ്ട്. പക്ഷേ വെള്ളികുളങ്ങര കണ്ണൂക്കര റോഡിൽ അതൊന്നുമില്ല. ഒന്നുകിൽ സുരക്ഷിത സ്ഥാനത്തേക്ക് ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കുക. അല്ലെങ്കിൽ ട്രാൻസ്ഫോർമറിന് മുന്നിൽ സുരക്ഷാ കവചം എത്രയും പെട്ടെന്ന് സ്ഥാപിക്കുകണമെന്ന നാട്ടുകാരുടെ മുറവിളിക്ക് മാസങ്ങളുടെ പഴക്കമുണ്ട്. റോഡ് വീതി കൂട്ടിയതിനു ശേഷം ചില ഇലക്ട്രിക് പോസ്റ്റുകളും അപകട ഭീഷണിയായിയിട്ടുണ്ട്.

Don't reach out Disaster is on the way; Unshielded transformers on Vellikulangara-Kannukkara road

Next TV

Related Stories
#Narayani | നിങ്ങളല്ലാതെ വടകരയിൽ ആര് ജയിക്കാൻ  എല്ലാം ഉറപ്പാണ് സിനിമാ നടി നാരായണിക്ക്

Mar 17, 2024 07:21 PM

#Narayani | നിങ്ങളല്ലാതെ വടകരയിൽ ആര് ജയിക്കാൻ എല്ലാം ഉറപ്പാണ് സിനിമാ നടി നാരായണിക്ക്

സിനിമ എന്തായാലും കാണും എന്ന ടീച്ചറുടെ ഉറപ്പ് നാരായണി അമ്മയുടെ മുഖത്ത് ചിരി...

Read More >>
#chombalapolice | മരണത്തെ ഓടി തോൽപ്പിച്ചു; ചോമ്പാലയിലെ പൊലീസുകാർക്ക് അഭിനന്ദന പ്രവാഹം

Feb 20, 2024 06:41 AM

#chombalapolice | മരണത്തെ ഓടി തോൽപ്പിച്ചു; ചോമ്പാലയിലെ പൊലീസുകാർക്ക് അഭിനന്ദന പ്രവാഹം

അച്ഛൻ്റെയും സഹോദരിയുടെയും ജീവൻ നഷ്ടപ്പെട്ട അസ്വസ്ഥതകളിൽ നിന്ന് ആ യുവാവിനെ വീണ്ടും ജീവിതത്തിലേക്ക് കരകയറ്റിയ സംഭവത്തെ കുറിച്ചുള്ള ആ കുറിപ്പ്...

Read More >>
Top Stories