---
title: "ഗ്രന്ഥശാല ദിനം വിപുലമായി ആചരിക്കാൻ തീരുമാനം "
english_title: "It has been decided to celebrate Library Day on a grand scale"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/68101/it-has-been-decided-to-celebrate-library-day-on-a-grand-scale"
published_at: "2022-09-13T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6320b77151225_library.jpg"
keywords: []
---

# ഗ്രന്ഥശാല ദിനം വിപുലമായി ആചരിക്കാൻ തീരുമാനം 

> **Lead Summary:** **ഒഞ്ചിയം:** സി.എച്ച് അശോകൻ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിപുലമായി ഗ്രന്ഥശാല ദിനം ആചരിക്കുമെന്ന് സംഘാടകർ. സെപ്റ്റംബർ 14ന് രാവിലെ 8 മണിക്ക് പതാക ഉയർത്തലോടെ ചടങ്ങ് ആരംഭിക്കും.

## Article Content

**ഒഞ്ചിയം:** സി.എച്ച് അശോകൻ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിപുലമായി ഗ്രന്ഥശാല ദിനം ആചരിക്കുമെന്ന് സംഘാടകർ. സെപ്റ്റംബർ 14ന് രാവിലെ 8 മണിക്ക് പതാക ഉയർത്തലോടെ ചടങ്ങ് ആരംഭിക്കും.

ലൈബ്രറി നേതൃ സമിതി ഏറാമല പഞ്ചായത്ത് കൺവീനർ സദു ഓർക്കാട്ടേരി ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസ്ഥാനം, പ്രസക്തിയും, പ്രാധാന്യവും എന്ന കാലിക പ്രസക്തമായ വിഷയത്തെക്കുറിച്ച് സുരേന്ദ്രൻ കവുത്ത്യാട്ട്, മുൻ പ്രധാനാധ്യാപകൻ അഴിയൂർ ഹൈസ്കൂൾ സംസാരിക്കും.

പരിപാടിയിൽ എല്ലാ പുസ്തകസ്നേഹികളും, നാട്ടുകാരും പങ്കെടുക്കണമെന്ന് ഗ്രന്ഥശാല ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/68101/it-has-been-decided-to-celebrate-library-day-on-a-grand-scale)