---
title: "ലോകത്തിൻ്റെ നെറുകയിൽ; ഊരാളുങ്കൽ സാരഥിക്ക് സഹകാരി പുരസ്കാരം "
english_title: "On top of the world; Sahkari Award for Uralungal Chariot"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/68155/on-top-of-the-world-sahkari-award-for-uralungal-chariot"
published_at: "2022-09-14T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63215fc0d6efa_rameshan_paleri.jpg"
keywords: []
---

# ലോകത്തിൻ്റെ നെറുകയിൽ; ഊരാളുങ്കൽ സാരഥിക്ക് സഹകാരി പുരസ്കാരം 

> **Lead Summary:** **വടകര:** മലയാളിയുടെ തൊഴിൽ കൂട്ടായ്മ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച ഊരാളുങ്കൽ സാരഥിക്ക് സഹകാരി പുരസ്കാരം. കേരളത്തിലെ സഹകരണമേഖലയ്ക്ക് മികച്ച സംഭാവന നൽകുന്ന സഹകാരിക്ക് വടകര കോ -ഓപ്പറേറ്റീവ് റൂറൽബാങ്ക് ഏർപ്പെടുത്തിയ പ്രഥമ എം. കൃഷ്ണൻസ്മാരക സഹകാരി പുരസ്കാരത്തിന് യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരി അർഹനായി.

## Article Content

**വടകര:** മലയാളിയുടെ തൊഴിൽ കൂട്ടായ്മ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച ഊരാളുങ്കൽ സാരഥിക്ക് സഹകാരി പുരസ്കാരം. കേരളത്തിലെ സഹകരണമേഖലയ്ക്ക് മികച്ച സംഭാവന നൽകുന്ന സഹകാരിക്ക് വടകര കോ -ഓപ്പറേറ്റീവ് റൂറൽബാങ്ക് ഏർപ്പെടുത്തിയ പ്രഥമ എം. കൃഷ്ണൻസ്മാരക സഹകാരി പുരസ്കാരത്തിന് യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരി അർഹനായി.

അന്തർദേശീയ സഹകരണസംഘത്തിന്റെ ലോകറാങ്കിങ്ങിൽ ലോകത്തെ പ്രബല സഹകരണസംഘങ്ങളെ പിന്തള്ളി രണ്ടാംസ്ഥാനത്ത് എത്തിച്ചേരാൻ യു.എൽ.സി.സി.എസിന് കഴിഞ്ഞിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി. ഇതിന് നേതൃപരമായ വഹിച്ച പങ്കാണ് രമേശൻ പാലേരിയെ അവാർഡിന് അർഹനാക്കിയത്.

25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സെപ്റ്റംബർ 21-ന് രാവിലെ 10 മണിക്ക് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതിവകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടി സമ്മാനിക്കും.

റൂറൽ ബാങ്ക് സ്ഥാപകനും ദീർഘകാലം പ്രസിഡന്റുമായിരുന്ന എം. കൃഷ്ണന്റെ സ്മരണയ്ക്കാണ് പുരസ്‌കാരം. ബാങ്ക് ഭരണസമിതിയംഗങ്ങളായ സി. ഭാസ്‌കരൻ കൺവീനറും സി. കുമാരൻ, സോമൻ മുതുവന തുടങ്ങിയവർ അംഗങ്ങളായ ജൂറിയാണ് അവാർഡുജേതാവിനെ തിരഞ്ഞെടുത്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/68155/on-top-of-the-world-sahkari-award-for-uralungal-chariot)