---
title: "മന്തരത്തൂരില്‍ കടന്നല്‍ ആക്രണം 7  പേര്‍ക്ക് പരിക്കേറ്റു"
english_title: "Seven people were injured in the wasp attack"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6821/seven-people-were-injured-in-the-wasp-attack"
published_at: "2021-10-23T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173eb71808ee_kadannal .jpg"
keywords: []
---

# മന്തരത്തൂരില്‍ കടന്നല്‍ ആക്രണം 7  പേര്‍ക്ക് പരിക്കേറ്റു

> **Lead Summary:** **വടകര:** മണിയൂര്‍ മന്തരത്തൂരിലുണ്ടായ കടന്നല്‍ ആക്രമണത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു.പാലിശ്ശേരിയില്‍ കണ്ണന്‍ മാസ്റ്റര്‍ക്കാണ് ആദ്യം പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത് . വീട്ടുപറമ്പിലെ മരത്തിലെ കടന്നല്‍ക്കൂട് പക്ഷികള്‍ തകര്‍ത്തതോടെ കടന്നലുകള്‍ ആക്രമണം തുടങ്ങിയത്.

## Article Content

**വടകര:** മണിയൂര്‍ മന്തരത്തൂരിലുണ്ടായ കടന്നല്‍ ആക്രമണത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു.പാലിശ്ശേരിയില്‍ കണ്ണന്‍ മാസ്റ്റര്‍ക്കാണ് ആദ്യം പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത് . വീട്ടുപറമ്പിലെ മരത്തിലെ കടന്നല്‍ക്കൂട് പക്ഷികള്‍ തകര്‍ത്തതോടെ കടന്നലുകള്‍ ആക്രമണം തുടങ്ങിയത്.

പറമ്പില്‍ അടക്ക ശേഖരിക്കുകയായിരുന്ന കണ്ണന്‍ മാസ്റ്ററെയാണ് കടന്നലുകള്‍ ആദ്യം കുത്തിയത്. തുടര്‍ന്ന് ഓടിക്കൂടിയവര്‍ക്കെല്ലാം പരിക്കേറ്റു.

പാലിശ്ശേരിയില്‍ മാതു, തുമ്പോളിയില്‍ ആശോകന്‍, പാലിശ്ശേരി അനി, ടിഎം വിജയന്‍ , പാലിശ്ശേരിതാഴെ ലിനി , വിജയന്‍ എടവലത്ത് കണ്ടി മീത്തല്‍എന്നിവരെയാണ് കടന്നലുകളെ കുത്തേറ്റ് വടകര സഹകരണ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ കണ്ണന്‍ മാസ്റ്ററെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6821/seven-people-were-injured-in-the-wasp-attack)