---
title: "വടകരയിൽ ചാകര; അഴിത്തല അഴിമുഖത്ത് മത്തി കരക്കടിഞ്ഞു "
english_title: "Herring caught in the Azhithala estuary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/68236/herring-caught-in-the-azhithala-estuary"
published_at: "2022-09-14T14:20:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321965c73f76_beach.jpg"
keywords: []
---

# വടകരയിൽ ചാകര; അഴിത്തല അഴിമുഖത്ത് മത്തി കരക്കടിഞ്ഞു 

> **Lead Summary:** **വടകര: **അഴിത്തല അഴിമുഖത്ത് ചാരക. സാന്റ്ബാങ്ക്സ് ബീച്ചിനടുത്ത് മത്തി കരക്കടിഞ്ഞു.

## Article Content

**വടകര: **അഴിത്തല അഴിമുഖത്ത് ചാരക. സാന്റ്ബാങ്ക്സ് ബീച്ചിനടുത്ത് മത്തി കരക്കടിഞ്ഞു.

**

ഇന്ന് രാവിലെ 11.30 ഓടെ കടലിൽ നിന്നും തീരദേശ പോലീസ് സ്റ്റേഷൻ മുതൽ അഴിമുഖത്തെ പുലിമൂട്ട് വരെയാണ് മത്തി കരക്കടിഞ്ഞത്.

സാന്റ്ബാങ്ക്സ് തീരത്ത് ഏറെ കാലങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ മത്തി കരക്കടിഞ്ഞത്. സാന്റ്ബാങ്ക്സിലെത്തിയ സഞ്ചാരികളും നാട്ടുകാരും കരയിലേക്കടിഞ്ഞ മത്തി പെറുക്കാൻ ആവേശത്തോടെ എത്തുകയായിരുന്നു.

ഏകദേശം മൂന്ന് പെട്ടിയിലേറെ മത്തി കരക്കടിഞ്ഞത് പിടിച്ചിട്ടുണ്ട്. കടലിൽ മത്തി ലഭ്യത കുറവ് മത്സ്യതൊഴിലാളികൾക്ക് വറുതിയിലായിരുന്നു.

മത്തി ചാകരയെത്തിയതോടെ തീരദേശവും മത്സ്യതൊഴിലാളികളും ആവേശത്തിലാണ്. വാർഡ് കൗൺസിലർ പി വി ഹാഷിം, തീരദേശ പോലീസ്, എന്നിവരും മത്തി ചാകര കാണാൻ സ്ഥലത്തെത്തി.**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/68236/herring-caught-in-the-azhithala-estuary)