---
title: "വടകരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്‍റെ ഭീഷണിയെത്തുടര്‍ന്ന് യുവാവിന് പൊലീസ് സുരക്ഷ"
english_title: "Police security for young man in Vadakara due to threats from gold smuggling gang"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/68258/police-security-for-young-man-in-vadakara-due-to-threats-from-gold-smuggling-gang"
published_at: "2022-09-14T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321a54ebdd13_police.jpg"
keywords: []
---

# വടകരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്‍റെ ഭീഷണിയെത്തുടര്‍ന്ന് യുവാവിന് പൊലീസ് സുരക്ഷ

> **Lead Summary:** **വടകര: **വടകരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്‍റെ ഭീഷണിയെത്തുടര്‍ന്ന് യുവാവിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ചോറോട് സ്വദേശി ജസീലിനാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

## Article Content

**വടകര: **വടകരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്‍റെ ഭീഷണിയെത്തുടര്‍ന്ന് യുവാവിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ചോറോട് സ്വദേശി ജസീലിനാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ മാസം 11 ന് വിദേശത്ത് നിന്ന് വന്ന ജസീല്‍ സ്വര്‍ണ്ണക്കടത്ത് സംഘം കൊടുത്തു വിട്ട സ്വര്‍ണ്ണം കൈമാറാതെ ഒളിവില്‍ പോവുകയായിരുന്നു. ഇതിന് പിന്നാലെ ഒരു സംഘം ഇയാളുടെ വീട്ടിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തി.

ഇതിനിടിയിലാണ് കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് പോകാനുള്ള ശ്രമത്തിനിടെ 450 ഗ്രാം സ്വര്‍ണ്ണവുമായി ഇയാള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസിന്‍റെ പിടിയിലായത്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ഇയാള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/68258/police-security-for-young-man-in-vadakara-due-to-threats-from-gold-smuggling-gang)