---
title: "സി എച്ച് സെന്റർ സ്നേഹ സംഗമവും ഓണാഘോഷവും നടത്തി "
english_title: "CH Center organized Sneha Sangam and Onam celebration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/68292/ch-center-organized-sneha-sangam-and-onam-celebration"
published_at: "2022-09-14T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321c4a65774c_ch.jpg"
keywords: []
---

# സി എച്ച് സെന്റർ സ്നേഹ സംഗമവും ഓണാഘോഷവും നടത്തി 

> **Lead Summary:** **ഓർക്കാട്ടേരി: **ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത സേവനങ്ങൾ നടത്തി വരുന്ന സി.എച്ച് സെന്റർ- തണൽ ഡയാലിസിസ് കേന്ദ്രത്തിലെ കുടുംബങ്ങളുടെ സ്നേഹ സംഗമം നടന്നു.

## Article Content

**ഓർക്കാട്ടേരി: **ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത സേവനങ്ങൾ നടത്തി വരുന്ന സി.എച്ച് സെന്റർ- തണൽ ഡയാലിസിസ് കേന്ദ്രത്തിലെ കുടുംബങ്ങളുടെ സ്നേഹ സംഗമം നടന്നു.

ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന സ്നേഹ സംഗമവും ഓണാഘോഷവും യു എൽ സി സി എസ് പ്രസിഡണ്ട് രമേശൻ പാലേരി ഉദ്ഘാടനം ചെയ്തു.സി എച്ച് സെൻറർ- തണൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് പാറക്കൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഡയാലിസിസ് സെൻ്ററിലെ രോഗികൾക്കുള്ള ഉപഹാരം ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി നൽകി.

എം കെ ഭാസ്കരൻ, വി കെ സന്തോഷ് കുമാർ, ദീപുരാജ് മാസ്റ്റർ,കോട്ടയിൽ രാധാകൃഷ്ണൻ, ഒ.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, മനയത്ത് ചാന്ദ്രൻ ,ഇല്ലത്ത് ദാമോധരൻ മാസ്റ്റർ, എൻ. വേണു ,നിഷ ശ്രീധരൻ, എ.കെ ഗോപാലൻ, കെ.പി ബിന്ധു, ഇ രാധാകൃഷ്ണൻ, ടി.കെ വാസു മാസ്റ്റർ, ടി.എൻ കെ ശശീന്ദ്രൻ മാസ്റ്റർ, എം.കെ കുഞ്ഞിരാമൻ, ഷുഹൈബ് കുന്നത്ത്, ടി.ഐ നാസർ, പി.കെ ജമാൽ ,ഡോ.ടി കുഞ്ഞമ്മദ്,ടി.എൻ.കെ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.

ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി പി പി ജാഫർ സ്വാഗതം പറഞ്ഞു.കോഡിനേറ്റർ റിയാസ് ഒരാട്ട് നന്ദി പറഞ്ഞു.നവാസ് പാലേരി, (ജാനു തമാശ) എന്നിവർ നയിച്ച കലാവിരുന്നും ഓണസദ്യയും ഉണ്ടായിരുന്നു. എം.കെ യൂസഫ് ഹാജി, കെ.ഇ ഇസ്മയിൽ , ഹാഫീസ് മദാൻഞ്ചേരി, റിയാസ് കുനിയിൽ, ശിവദാസ് കുനിയിൽ, രാജൻ ഒതയോത്ത്, തലാൽ മമ്പള്ളി,അമീർ വളപ്പിൽ ,അശ്വിൻ ഓർക്കാട്ടേരി, പള്ളിയിൽ പക്രൻ, കെ.ഇ സുലൈമാൻ , സാബിത്ത് എളങ്ങോളി,വിജേഷ് എം.കെ, ഷാനവാസ് എം.എൻ, റാഷിദ് ഒരാട്ട് ഷാനവാസ് വി.കെ , ഷാഹിദ് എളങ്ങോളി, അരയാക്കൂൽ ഹാഷിം , ഒ.പി മഹമൂദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/68292/ch-center-organized-sneha-sangam-and-onam-celebration)