---
title: "വടകരക്ക്‌ നവ്യാനുഭവമായി ഔഷധസസ്യ സന്ദേശ യാത്ര "
english_title: "Herbal message journey is a new experience for Vadakaras"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/68323/herbal-message-journey-is-a-new-experience-for-vadakaras"
published_at: "2022-09-14T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321eaecbc5eb_msavhasbnf.jpg"
keywords: []
---

# വടകരക്ക്‌ നവ്യാനുഭവമായി ഔഷധസസ്യ സന്ദേശ യാത്ര 

> **Lead Summary:** **വടകര:** തൊഴുകണ്ണിയും ശതാവരിയും വാതം കൊല്ലിയും നീല അമരിയും കൂട്ടുകാരും എല്ലാം വടകര നഗരം നടന്നു കണ്ടു. മർമ്മാണി തോപ്പ് പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഔഷധസസ്യ യാത്രയിലാണ് മുളം തണ്ടിൽ പാകി വളർത്തിയെടുത്ത ഔഷധസസ്യങ്ങൾ നഗരം ചുറ്റിയത്.

## Article Content

**വടകര:** തൊഴുകണ്ണിയും ശതാവരിയും വാതം കൊല്ലിയും നീല അമരിയും കൂട്ടുകാരും എല്ലാം വടകര നഗരം നടന്നു കണ്ടു. മർമ്മാണി തോപ്പ് പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഔഷധസസ്യ യാത്രയിലാണ് മുളം തണ്ടിൽ പാകി വളർത്തിയെടുത്ത ഔഷധസസ്യങ്ങൾ നഗരം ചുറ്റിയത്.

കടത്തനാടൻ കളരി ചികിത്സയുടെ ആസ്ഥാനമായ വടകരയിൽ കളരി മർമ്മണി ഔഷധങ്ങൾ ജനകീയ പങ്കാളിത്തത്തോടെ വളർത്തിയെടുക്കാനുള്ള പദ്ധതിയാണ് മർമ്മാണിത്തോപ്പ്.മർമ്മാണി തോപ്പ് പദ്ധതിയുടെ പ്രചരണാർത്ഥമാണ് ഔഷധസസ്യ യാത്ര നടത്തിയത്.

ഔഷധസസ്യങ്ങൾ കയ്യിൽ ഏന്തി നഗരസഭ കൗൺസിലർമാരും കളരി ഗുരുക്കന്മാരും ശിഷ്യന്മാരും എല്ലാം യാത്രയുടെ ഭാഗമായി. അഞ്ചുവിളക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച യാത്രയ്ക്ക് നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, വൈസ് ചെയർമാൻ കെ കെ വനജ, സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻമാരായ എ പി പ്രജിത സിന്ധു പ്രേമൻ, പി സജീവ് കുമാർ, എം ബിജു നഗരസഭാ സെക്രട്ടറി എൻ. കെ ഹരീഷ്, നഗരസഭ ഉദ്യോഗസ്ഥർ, കളരി ഗുരുക്കന്മാരായ മുഹമ്മദ് ഗുരുക്കൾ പ്രേമൻ ഗുരുക്കൾ, ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/68323/herbal-message-journey-is-a-new-experience-for-vadakaras)