---
title: "വടകരയിൽ ബസുകൾ കൂട്ടിയിടിച്ചു: നാൽപതോളം പേർക്ക് പരിക്ക് "
english_title: "Buses collide in Vadakara: Around 40 injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/68382/buses-collide-in-vadakara-around-40-injured"
published_at: "2022-09-15T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6322ada7d70d9_adakara_acdnt.jpg"
keywords: []
---

# വടകരയിൽ ബസുകൾ കൂട്ടിയിടിച്ചു: നാൽപതോളം പേർക്ക് പരിക്ക് 

> **Lead Summary:** **തിരുവള്ളൂർ: **വടകരയിൽ ബസുകൾ കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്ക്.വടകര മേപ്പയിലാണ് സംഭവം. രാവിലെ 7.50നാണ് അപകടം ഉണ്ടായത്.ഒരു ബസ് മറ്റൊരു ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിറകുവശത്ത് ഇടിക്കുകയായിരുന്നു.

## Article Content

**തിരുവള്ളൂർ: **വടകരയിൽ ബസുകൾ കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്ക്.വടകര മേപ്പയിലാണ് സംഭവം. രാവിലെ 7.50നാണ് അപകടം ഉണ്ടായത്.ഒരു ബസ് മറ്റൊരു ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിറകുവശത്ത് ഇടിക്കുകയായിരുന്നു.

മേപ്പയിൽ ഓവുപാലം ബസ്റ്റോപ്പിനടുത്തു നിന്നാണ് അപകടം ഉണ്ടായിരിക്കുന്നത്.പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിലും വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ മൂന്നു പേരെ കോഴിക്കോട്ടേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

മണിയൂർ ഭാഗത്തുനിന്ന് വന്ന ബസ് തിരുവള്ളൂർ റൂട്ടിലോടുന്ന ബസിന്റെ പിറകിലടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകൾക്കും വലിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതം സ്തംഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/68382/buses-collide-in-vadakara-around-40-injured)