---
title: "ശവപ്പെട്ടിയും കട്ടുകൊണ്ട് പോയി; പരാതിയുമായി മുക്കാളിയിലെ സാംസ്കാരികവേദി"
english_title: "The coffin was stolen; Cultural venue in Mukkali with complaint"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6890/the-coffin-was-stolen-cultural-venue-in-mukkali-with-complaint"
published_at: "2021-10-24T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6174c95d41d89_theft.jpg"
keywords: []
---

# ശവപ്പെട്ടിയും കട്ടുകൊണ്ട് പോയി; പരാതിയുമായി മുക്കാളിയിലെ സാംസ്കാരികവേദി

> **Lead Summary:** **വടകര: **നാടിൻ്റെ പൊതു ആവശ്യത്തിന് ഉപയോഗിക്കുന്ന ശവപ്പെട്ടിയും കട്ടുകൊണ്ട് പോയി .പരാതിയുമായി മുക്കാളിയിലെ സാംസ്കാരികവേദി രംഗത്ത്. മീത്തലെ മുക്കാളിയിലെ സാംസ്കാരികവേദിയുടെ ശവം ദഹിപ്പിക്കാനുപയോഗിക്കുന്ന പെട്ടിയാണ് കളവുപോയത്.

## Article Content

**വടകര: **നാടിൻ്റെ പൊതു ആവശ്യത്തിന് ഉപയോഗിക്കുന്ന ശവപ്പെട്ടിയും കട്ടുകൊണ്ട് പോയി .പരാതിയുമായി മുക്കാളിയിലെ സാംസ്കാരികവേദി രംഗത്ത്. മീത്തലെ മുക്കാളിയിലെ സാംസ്കാരികവേദിയുടെ ശവം ദഹിപ്പിക്കാനുപയോഗിക്കുന്ന പെട്ടിയാണ് കളവുപോയത്.

ചോമ്പാല ഹാർബർ റോഡിനരികിലെ സ്ഥലത്താണ് ഇത് സൂക്ഷിക്കാറുള്ളത്. സാസ്കാരികവേദിയുടെ പേര് പതിച്ചഭാഗം ഒഴികെ ഏകദേശം നാന്നൂറ്ു കിലോഗ്രം ഭാരമുള്ള ഇരുമ്പ് സാമഗ്രികളാണ് കളവുപോയത്. കഴിഞ്ഞ നാലുവർഷമായി പ്രദേശത്തുകാർക്ക് സംസ്കാരത്തിന് ഏറെ ഉപകാരപ്രദമായിരുന്നു ഈ ഇരുമ്പ് പെട്ടി. ഇതേക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ സിറ്റിസൺ സാസ്കാരികവേദി പ്രസിഡൻറ് അനൂപ് ആവശ്യപ്പെട്ടു. സംഭവത്തിൽ ചോമ്പാല പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6890/the-coffin-was-stolen-cultural-venue-in-mukkali-with-complaint)