---
title: "വ്യാപാരിക്ക് പീഡനമെന്ന് പരാതി ; അഴിയൂരില്‍ കെട്ടിട ഉടമക്കെതിരെ  വ്യാപാരികള്‍ മാര്‍ച്ചും പ്രതിഷേധ സദസ്സും നടത്തി"
english_title: "Complaint of harassment to trader; Against the building owner in Azhiyur Traders marched and protested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/694/complaint-of-harassment-to-trader-against-the-building-owner-in-azhiyur-traders-marched-and-protested"
published_at: "2021-10-01T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6156ea8d8a90a_saalim azhiyoor .jpg"
keywords: []
---

# വ്യാപാരിക്ക് പീഡനമെന്ന് പരാതി ; അഴിയൂരില്‍ കെട്ടിട ഉടമക്കെതിരെ  വ്യാപാരികള്‍ മാര്‍ച്ചും പ്രതിഷേധ സദസ്സും നടത്തി

> **Lead Summary:** **അഴിയൂര്‍:** അഴിയൂരില്‍ കെട്ടിട ഉടമ കുടിയൊഴിപ്പിക്കാന്‍ വേണ്ടി വാടക കുടിയാനെ പീഡിപ്പിക്കുകയാണെന്ന് പരാതി.

## Article Content

**അഴിയൂര്‍:** അഴിയൂരില്‍ കെട്ടിട ഉടമ കുടിയൊഴിപ്പിക്കാന്‍ വേണ്ടി വാടക കുടിയാനെ പീഡിപ്പിക്കുകയാണെന്ന് പരാതി.

സംഭവത്തില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ മാര്‍ച്ചും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.

അഴിയൂര്‍ ചുങ്കം ബാഫഖി റോഡിലെ അബി ഫാന്‍സി ഉടമ ജയപ്രകാശിനെ കുടിയൊഴിപ്പിക്കാന്‍ കെട്ടിട ഉടമ നടത്തുന്ന നിരന്തരം പീഢനത്തിനെതിരെ ആയിരുന്നു സമരം. പരിപാടി ഏകോപന സമിതി ജില്ല വൈസ് പ്രസിഡണ്ട് എം അബ്ദുസ്സലാം ഉല്‍ഘാടനം ചെയ്തു.

അഴിയൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് പി കെ രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

കെവിവിഇഎസ് വടകര മണ്ഡലം പ്രസിഡണ്ട് ജലീല്‍ എ കെ, കെ ടി ദാമോദരന്‍, എം.ടി അരവിന്ദന്‍, സാലിം പുനത്തില്‍, ഷംസുദ്ധീന്‍ മനയില്‍, സി ടി സി ബാബു എന്നിവര്‍ സംസാരിച്ചു. മഹമൂദ്, ഷരുണ്‍, സജീര്‍ വി പി, സംറാന്‍, രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/694/complaint-of-harassment-to-trader-against-the-building-owner-in-azhiyur-traders-marched-and-protested)