---
title: "വടകരയിൽ ബസിന് നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക് "
english_title: "Stones pelted at bus in Vadakara; Passenger injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69497/stones-pelted-at-bus-in-vadakara-passenger-injured"
published_at: "2022-09-20T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632969aae8ad3_bus_.jpg"
keywords: []
---

# വടകരയിൽ ബസിന് നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക് 

> **Lead Summary:** **വടകര:** വടകര പെരുവാട്ടം താഴെ ഭാഗത്ത് ബസിനു നേരെ കല്ലേറ്. ഇന്നലെ രാത്രി ബസ്സിനു നേരെ കല്ലേറ് ഉണ്ടായത്. വടകരയിൽ നിന്നും തൊട്ടിൽപാലം ഭാഗത്തേക്ക് പോകുന്ന കെഎൽ 56 എൽ 1188 നമ്പർ റീഗൽ ബസിന് നേരെയാണ് കല്ലേറുണ്ടായത്.

## Article Content

**വടകര:** വടകര പെരുവാട്ടം താഴെ ഭാഗത്ത് ബസിനു നേരെ കല്ലേറ്. ഇന്നലെ രാത്രി ബസ്സിനു നേരെ കല്ലേറ് ഉണ്ടായത്. വടകരയിൽ നിന്നും തൊട്ടിൽപാലം ഭാഗത്തേക്ക് പോകുന്ന കെഎൽ 56 എൽ 1188 നമ്പർ റീഗൽ ബസിന് നേരെയാണ് കല്ലേറുണ്ടായത്.

പിന്നിലെ ചില്ല് തകർന്നതിന് പുറമേ യാത്രക്കാരന് നിസാര പരിക്കേൽക്കുകയും ചെയ്തു. ബൈക്കിനോട് ചേർന്ന് ബസ് മറികടന്നതിനെ തുടർന്ന് ബൈക്ക് തെന്നിവീണിരുന്നു.

ഇതിന് പിന്നാലെയാണ് കല്ലേറുണ്ടായത്. സംഭവം സംബന്ധിച്ച് ബസ് കണ്ടക്ടർ വടകര പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69497/stones-pelted-at-bus-in-vadakara-passenger-injured)