---
title: "സി എച്ച് സ്മാരക സൗധത്തിന് നേരെ കരി ഓയിൽ പ്രയോഗം; പൊലീസ് അന്വേഷണം തുടങ്ങി "
english_title: "Application of charcoal oil to CH memorial building; Police started investigation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69532/application-of-charcoal-oil-to-ch-memorial-building-police-started-investigation"
published_at: "2022-09-20T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632981ed27f34_kari_oil.jpg"
keywords: []
---

# സി എച്ച് സ്മാരക സൗധത്തിന് നേരെ കരി ഓയിൽ പ്രയോഗം; പൊലീസ് അന്വേഷണം തുടങ്ങി 

> **Lead Summary:** **ഒഞ്ചിയം: **മുസ്ലിം ലീഗ് ഒഞ്ചിയം ശാഖ ഓഫീസിന് നേരെ കരി ഓയിൽ പ്രയോഗം. പൊലീസ് അന്വേഷണം ആരംഭിച്ചു. ഒഞ്ചിയം ജുമുഅത്ത് പള്ളിക്ക് സമീപം ശാഖ ഓഫീസ് പ്രവർത്തിക്കുന്ന സി എച്ച് മുഹമ്മദ് കോയ സ്മാരക സൗധത്തിന്റെ മുന്നിലെ ചുമരിലും വാതിലിലും നിലത്തുമാണ് കരി ഓയിൽ ഒഴിച്ചിരിക്കുന്നത്.

## Article Content

**ഒഞ്ചിയം: **മുസ്ലിം ലീഗ് ഒഞ്ചിയം ശാഖ ഓഫീസിന് നേരെ കരി ഓയിൽ പ്രയോഗം. പൊലീസ് അന്വേഷണം ആരംഭിച്ചു. ഒഞ്ചിയം ജുമുഅത്ത് പള്ളിക്ക് സമീപം ശാഖ ഓഫീസ് പ്രവർത്തിക്കുന്ന സി എച്ച് മുഹമ്മദ് കോയ സ്മാരക സൗധത്തിന്റെ മുന്നിലെ ചുമരിലും വാതിലിലും നിലത്തുമാണ് കരി ഓയിൽ ഒഴിച്ചിരിക്കുന്നത്.

രാത്രിയുടെ മറവിൽ നടന്ന അതിക്രമം ഇന്ന് രാവിലെ സുബഹി നിസ്കാരത്തിന് പള്ളിയിൽ എത്തിയവരാണ് കണ്ടത്.

ഇത് സംബന്ധിച്ച് ശാഖാ പ്രസിഡണ്ട് വി.പി യൂസഫ് ചോമ്പാല പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69532/application-of-charcoal-oil-to-ch-memorial-building-police-started-investigation)