---
title: "വടകരയിൽ ഡോക്ടറെ കാണാൻ പോകുന്നതിനിടെ വീട്ടമ്മയ്ക്ക് നേരെ തെരുവുനായ്ക്കളുടെ അക്രമം "
english_title: "A housewife was attacked by stray dogs while she was going to see a doctor in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69536/a-housewife-was-attacked-by-stray-dogs-while-she-was-going-to-see-a-doctor-in-vadakara"
published_at: "2022-09-20T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632983c55f943_safitya.jpg"
keywords: []
---

# വടകരയിൽ ഡോക്ടറെ കാണാൻ പോകുന്നതിനിടെ വീട്ടമ്മയ്ക്ക് നേരെ തെരുവുനായ്ക്കളുടെ അക്രമം 

> **Lead Summary:** **വടകര : **താഴെ അങ്ങാടി കൊയിലാണ്ടി വളപ്പിലെ ആടുമുക്കിൽ വയോധികയ്ക്കുനേരെ തെരുവുനായയുടെ അക്രമം. ഒതയോത്ത് സഫിയക്കാണ് പരിക്കേറ്റത്. വീട്ടിൽനിന്ന് മുകച്ചേരിഭാഗം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടറെ കാണാൻ പോകുന്നതിനിടെ നായകൾ ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും കടിയേറ്റു.

## Article Content

**വടകര : **താഴെ അങ്ങാടി കൊയിലാണ്ടി വളപ്പിലെ ആടുമുക്കിൽ വയോധികയ്ക്കുനേരെ തെരുവുനായയുടെ അക്രമം. ഒതയോത്ത് സഫിയക്കാണ് പരിക്കേറ്റത്. വീട്ടിൽനിന്ന് മുകച്ചേരിഭാഗം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടറെ കാണാൻ പോകുന്നതിനിടെ നായകൾ ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും കടിയേറ്റു.

വടകര ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. അഞ്ചോളം നായക്കളാണ് റോഡിൽനിന്നും സഫിയയെ അക്രമിച്ചത്. മറ്റൊരു സ്ത്രീയുടെ പിന്നാലെ പട്ടികൾ ഓടിയെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

സ്ത്രീകളുടെ കരച്ചിൽകേട്ട് ഓടിക്കൂടിയവരാണ് ഇവരെ രക്ഷപ്പെടുത്തിയത്. മേഖലയിൽ തെരുവുനായശല്യം രൂക്ഷമാണ്. ഒഴിഞ്ഞ കെട്ടിടങ്ങളിലാണ് ഇവ കൂട്ടത്തോടെ കഴിയുന്നത്. അറവുശാലകളിൽനിന്നും മറ്റും സംസ്കരിക്കാതെ മാംസാവശിഷ്ടം വലിച്ചെറിയുന്നത് നായകൾ പെരുകുന്നതിന് ഇടയാക്കുന്നതായി നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69536/a-housewife-was-attacked-by-stray-dogs-while-she-was-going-to-see-a-doctor-in-vadakara)