---
title: "വടകര മഹാരാജാസ് കോളേജിൽ ഫ്രഷേസ് ഡേ ആഘോഷിച്ചു "
english_title: "Freshers' Day was celebrated at Vadakara Maharaja's College"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69546/freshers-day-was-celebrated-at-vadakara-maharajas-college"
published_at: "2022-09-20T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63298f8f2bf50_maharajas.jpg"
keywords: []
---

# വടകര മഹാരാജാസ് കോളേജിൽ ഫ്രഷേസ് ഡേ ആഘോഷിച്ചു 

> **Lead Summary:** **വടകര:** മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ കീഴിൽ പ്രവർത്തിക്കുന്ന വടകര മഹാരാജാസ് കോളേജ് ഫ്രഷേസ് ഡേ ആഘോഷം സംഘടിപ്പിച്ചു .

## Article Content

**വടകര:** മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ കീഴിൽ പ്രവർത്തിക്കുന്ന വടകര മഹാരാജാസ് കോളേജ് ഫ്രഷേസ് ഡേ ആഘോഷം സംഘടിപ്പിച്ചു .

പുതിയ അധ്യായന വർഷത്തിലെ പ്ലസ് വൺ ഡിഗ്രി വിദ്യാർത്ഥികളുടെ ,പ്രവേശനോത്സവത്തിന്റെ ഭാഗമായി നടത്തിയ പരിപാടി മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ബിജിത്ത് .എം.കെ ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ദിനേശൻ മരുതോങ്കര അദ്ധ്യക്ഷത വഹിച്ചു. വടകര സൈബർ സെൽ പോലീസ് ഓഫീസർ സത്യൻ കാരയാട്  ' സൈബർ ലോകവും ലഹരി വിമുക്ത സമൂഹവും ' എന്ന വിഷയത്തിൽ ക്ലാസ്സ് കൈകാര്യം ചെയ്തു.

സ്റ്റാഫ് സെക്രട്ടറി അഖിൽ ചന്ദ്രൻ സ്വാഗതവും രത്നകുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69546/freshers-day-was-celebrated-at-vadakara-maharajas-college)