---
title: "വടകരയിൽ സ്റ്റേഷനറി വ്യാപാരിയെ കാണ്മാനില്ല: പോലീസിൽ പരാതി നൽകി "
english_title: "Stationary trader missing in Vadakara: Complaint lodged with police"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69581/stationary-trader-missing-in-vadakara-complaint-lodged-with-police"
published_at: "2022-09-20T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329afe84d74d_missing_vtk.jpg"
keywords: []
---

# വടകരയിൽ സ്റ്റേഷനറി വ്യാപാരിയെ കാണ്മാനില്ല: പോലീസിൽ പരാതി നൽകി 

> **Lead Summary:** **വടകര**: പുതുപ്പണം കോട്ടക്കടവ് തുരുത്തിയിൽ സ്റ്റേഷനറി കച്ചവടം ചെയ്യുന്ന യുവാവിനെ കാണ്മാനില്ലെന്ന് പരാതി. പടിഞ്ഞാറെ തുരുത്തിയിൽ ചന്ദ്രന്റെ മകൻ നിഖേഷിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായിരിക്കുന്നത്. കടയിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങാൻ വടകരയിലേക്ക് പോയതായിരുന്നു.

## Article Content

**വടകര**: പുതുപ്പണം കോട്ടക്കടവ് തുരുത്തിയിൽ സ്റ്റേഷനറി കച്ചവടം ചെയ്യുന്ന യുവാവിനെ കാണ്മാനില്ലെന്ന് പരാതി. പടിഞ്ഞാറെ തുരുത്തിയിൽ ചന്ദ്രന്റെ മകൻ നിഖേഷിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായിരിക്കുന്നത്. കടയിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങാൻ വടകരയിലേക്ക് പോയതായിരുന്നു.

ബൈക്കിന്റെ താക്കോൽ ചന്തപ്പറമ്പിലെ കടയിൽ ഏൽപ്പിച്ച് അനുജൻ വന്നാൽ കൊടുക്കണമെന്ന് പറഞ്ഞുപോയ നിഖേഷിനെ കുറിച്ച് പിന്നീട് ഒരു വിവരവുമില്ല.

രണ്ടു മൊബൈൽ ഫോണുകളും വീട്ടിൽ തന്നെയാണുള്ളത്. വൈകുന്നേരം ആയിട്ടും എത്താതിനെ തുടർന്ന് ബന്ധുക്കൾ വടകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69581/stationary-trader-missing-in-vadakara-complaint-lodged-with-police)