---
title: "കെ.കെ.രാഘവന്‍ അനുസ്മരണം ഒക്ടോബര്‍ 4 ന് വടകര ടൗണ്‍ഹാളില്‍"
english_title: "KK Raghavan Memorial on October 4 at Vadakara Town Hall"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69596/kk-raghavan-memorial-on-october-4-at-vadakara-town-hall"
published_at: "2022-09-20T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329c12026e83_raghavan.jpg"
keywords: []
---

# കെ.കെ.രാഘവന്‍ അനുസ്മരണം ഒക്ടോബര്‍ 4 ന് വടകര ടൗണ്‍ഹാളില്‍

> **Lead Summary:** **വടകര: **വടകര മുന്‍സിപ്പല്‍ ചെയര്‍മാനും പ്രമുഖ സോഷ്യലിസ്റ്റും, എഴുത്തുകാരനും, പത്രപ്രവര്‍ത്തകനുമായിരുന്ന കെ. കെ. രാഘവന്റെ 37-ാം ചരമവാര്‍ഷികാചരണം 2022 ഒക്ടോബര്‍ 4 ന് വൈകുന്നേരം 4 മണിക്ക് വടകര ടൗണ്‍ ഹാളില്‍ നടത്താന്‍ സ്മാരക സമിതിയോഗത്തില്‍ തീരുമാനമായി.

## Article Content

**വടകര: **വടകര മുന്‍സിപ്പല്‍ ചെയര്‍മാനും പ്രമുഖ സോഷ്യലിസ്റ്റും, എഴുത്തുകാരനും, പത്രപ്രവര്‍ത്തകനുമായിരുന്ന കെ. കെ. രാഘവന്റെ 37-ാം ചരമവാര്‍ഷികാചരണം 2022 ഒക്ടോബര്‍ 4 ന് വൈകുന്നേരം 4 മണിക്ക് വടകര ടൗണ്‍ ഹാളില്‍ നടത്താന്‍ സ്മാരക സമിതിയോഗത്തില്‍ തീരുമാനമായി.

സമ്മേളനം എം. വി. ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്യും. യു.കെ. കുമാരന്‍, കെ.വി. സജയ് എന്നിവര്‍ സ്മാരക പ്രഭാഷണങ്ങള്‍ നടത്തും. പ്രമുഖ സിനിമാഗാന രചയിതാവ് മനുമഞ്ചിത്തിനെ ആദരിക്കും. കെ. കെ. രാഘവന്‍ പുരസ്‌കാര കമ്മിറ്റി തിരഞ്ഞെടുക്കുന്ന കേരളത്തിലെ പ്രമുഖ പൊതുപ്രവര്‍ത്തകനെ ചടങ്ങില്‍ വെച്ച് പുരസ്‌കാരം നല്‍കാനും തീരുമാനിച്ചു.

20000 രൂപയും ശില്പവും മംഗളപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. എം.പി. വീരേന്ദ്രകുമാര്‍, വി.എം.സുധീരന്‍, പി.വിശ്വംഭരന്‍ എന്നിവരാണ് നേരത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടവര്‍. സ്മാരക സമിതി യോഗത്തില്‍ മനയത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

സി.കുമാരന്‍, പി. ബാലന്‍ മാസ്റ്റര്‍, എം.കെ.ഭാസ്‌കരന്‍, വി.സുകുമാരന്‍, വി.പി.നാണു, കായക്ക രാജന്‍, രഞ്ജിത്ത് കാരാട്ട്, ഉമ്മര്‍കുട്ടി ഹാജി, വി.പി. രമേശന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69596/kk-raghavan-memorial-on-october-4-at-vadakara-town-hall)