---
title: "തെരുവുനായ നിയന്ത്രണം: വടകര നഗരസഭ പ്രത്യേക യോഗം ചേർന്നു "
english_title: "Control of strays: Vadakara Municipality held a special meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69620/control-of-strays-vadakara-municipality-held-a-special-meeting"
published_at: "2022-09-20T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329d7e6f007b_street.jpg"
keywords: []
---

# തെരുവുനായ നിയന്ത്രണം: വടകര നഗരസഭ പ്രത്യേക യോഗം ചേർന്നു 

> **Lead Summary:** **വടകര: **നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തീവ്ര വാക്സിനേഷൻ യജ്ഞം വിജയിപ്പിക്കുന്നതിനുമായി നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദുവിന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു.

## Article Content

**വടകര: **നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തീവ്ര വാക്സിനേഷൻ യജ്ഞം വിജയിപ്പിക്കുന്നതിനുമായി നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദുവിന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു.

വീടുകളിൽ വളർത്തുന്ന നായകൾക്ക് സെപ്റ്റംബർ 24 മുതൽ 27 വരെ നഗരസഭയുടെ കീഴിലുള്ള വെറ്റിനറി ഹോസ്പിറ്റലിൽ വാക്സിനേഷൻ നൽകാൻ യോഗത്തിൽ നിർദ്ദേശിച്ചു. വാക്സിൻ എടുത്ത് ലൈസൻസ് കൈപ്പറ്റാത്ത ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.

തെരുവ് നായകൾക്ക് വാക്സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നായകളെ കൊണ്ടുവരുന്നതിനായി ഡോഗ് കാച്ചറെ നിയോഗിക്കുന്നതിന് പത്രപരസ്യം നൽകാനും ഇവർക്ക് പരിശീലനം നൽകാനും യോഗത്തിൽ തീരുമാനിച്ചു.

നഗരസഭാ മൃഗാശുപത്രിയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ കെ.കെ.വനജ, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.വിജയി, എ.പി.പ്രജിത, എം.ബിജു, സിന്ധു പ്രേമൻ എൻ.കെ.പ്രഭാകരൻ, വി.കെ.അസീസ്, പ്രദീശൻ.സി.വി, സിന്ധു.പി.കെ, സി.കെ.കരീം നഗരസഭാ സെക്രട്ടറി എൻ.കെ.ഹരീഷ് വെറ്റിനറി സർജ്ജൻ ഡോ.സിനി.പി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69620/control-of-strays-vadakara-municipality-held-a-special-meeting)