---
title: "22ന് വടകരയിൽ പ്രതിഷേധ ദിനം; അഭിഭാഷകനെ വിലങ്ങണിയിച്ച് പോലീസ് മർദ്ദനം: ബാർ അസോസിയേഷൻ പ്രതിഷേധിച്ചു "
english_title: "Protest day in Vadakara on 22nd; Lawyer beaten up by police: Bar Association protests"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69622/protest-day-in-vadakara-on-22nd-lawyer-beaten-up-by-police-bar-association-protests"
published_at: "2022-09-20T20:46:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329d99cbe6ff_bar_association.jpg"
keywords: []
---

# 22ന് വടകരയിൽ പ്രതിഷേധ ദിനം; അഭിഭാഷകനെ വിലങ്ങണിയിച്ച് പോലീസ് മർദ്ദനം: ബാർ അസോസിയേഷൻ പ്രതിഷേധിച്ചു 

> **Lead Summary:** **വടകര:** കൊല്ലം ബാർ അസോസിയേഷൻ അംഗമായ അഭിഭാഷകനെ പോലീസ് സ്റ്റേഷൻ ലോക്കപ്പിൽ വിലങ്ങണിയിച്ച് പോലീസ് മർദ്ദിച്ച നടപടിയിൽ വടകര ബാർ അസോസിയേഷൻ പ്രത്യേക ജനറൽ ബോഡി യോഗം ചേർന്ന് പ്രതിഷേധിച്ചു.

## Article Content

**വടകര:** കൊല്ലം ബാർ അസോസിയേഷൻ അംഗമായ അഭിഭാഷകനെ പോലീസ് സ്റ്റേഷൻ ലോക്കപ്പിൽ വിലങ്ങണിയിച്ച് പോലീസ് മർദ്ദിച്ച നടപടിയിൽ വടകര ബാർ അസോസിയേഷൻ പ്രത്യേക ജനറൽ ബോഡി യോഗം ചേർന്ന് പ്രതിഷേധിച്ചു.

കുറ്റക്കാരായ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരേയും സസ്പൻറ് ചെയ്ത് സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണം. പോലീസ് വേട്ടയിൽ പ്രതിഷേധിച്ച് അഭിഭാഷകർ 22ന് വ്യാഴാഴ്ച വടകരയിൽ പ്രതിഷേധ ദിനം ആചരിക്കും.

മുഴുവൻ അഭിഭാഷകരും പ്രതിഷേധ ബാഡ്ജ് ധരിച്ച് കോടതികളിൽ ഹാജരാകും.ജനറൽ ബോഡി യോഗത്തിൽ അഡ്വ.കെ എം.രാംദാസ് അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69622/protest-day-in-vadakara-on-22nd-lawyer-beaten-up-by-police-bar-association-protests)