---
title: "ലഹരി വിരുദ്ധ ബോധവൽക്കരണ ലഘുലേഖ പ്രകാശനം ചെയ്തു "
english_title: "Anti-drug awareness pamphlet released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69625/anti-drug-awareness-pamphlet-released"
published_at: "2022-09-20T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329db9fc676d_drugs.jpg"
keywords: []
---

# ലഹരി വിരുദ്ധ ബോധവൽക്കരണ ലഘുലേഖ പ്രകാശനം ചെയ്തു 

> **Lead Summary:** **ചോറോട്: **കാളിദാസ സോഷ്യോ- കൾച്ചറൽ സെൻ്ററിൻ്റെയും എക്‌സൈസ് വിമുക്തിമിഷൻ്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ലഘുലേഖയുടെ താലൂക്ക് തല ഉദ്ഘാടനം ചോറോട് ഗവ: എച്ച് എസ് എസിൽ നടന്നു.

## Article Content

**ചോറോട്: **കാളിദാസ സോഷ്യോ- കൾച്ചറൽ സെൻ്ററിൻ്റെയും എക്‌സൈസ് വിമുക്തിമിഷൻ്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ലഘുലേഖയുടെ താലൂക്ക് തല ഉദ്ഘാടനം ചോറോട് ഗവ: എച്ച് എസ് എസിൽ നടന്നു.

പഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഡിഡി സി മനോജ് കുമാർ ലഘുലേഖ വടകര പോലീസ് സ്റ്റേഷൻ പി ആർ ഒ സുനിൽകുമാറിന് കൈമാറി പ്രകാശനം നിർവഹിച്ചു.വാർഡംഗം ശ്യാമള പൂവ്വേരി അധ്യക്ഷയായി.

എക്‌സൈസ് സി ഐ ടി എം ശ്രീനിവാസൻ, പി ടി എ പ്രസിഡണ്ട് വി എം മോഹനൻ, പ്രിൻസിപ്പാൾ എൻ കെ ഗിരീഷ് കുമാർ, പ്രധാനാധ്യാപിക ജ്യോതി മനോത്ത് തുടങ്ങിയവർ സംസാരിച്ചു.

കാളിദാസ സോഷ്യോ കൾച്ചറൽ സെക്രട്ടറി കെ സുരേഷ് ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ കെ വാസു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69625/anti-drug-awareness-pamphlet-released)