---
title: "ലഹരി പുകയുന്നു; വടകര ലിങ്ക് റോഡിലെ പെട്ടിക്കട എടുത്തുമാറ്റി "
english_title: "Drunkenness is fuming; The box store on Vadakara Link Road was removed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69699/drunkenness-is-fuming-the-box-store-on-vadakara-link-road-was-removed"
published_at: "2022-09-21T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632a9c8529882_pettikkada.jpg"
keywords: []
---

# ലഹരി പുകയുന്നു; വടകര ലിങ്ക് റോഡിലെ പെട്ടിക്കട എടുത്തുമാറ്റി 

> **Lead Summary:** **വടകര: ** നഗരത്തിൽ ലഹരി പുകയുന്നു. വടകര ലിങ്ക് റോഡിലെ പെട്ടിക്കട എടുത്തുമാറ്റി . ലിങ്ക് റോഡിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നതായി പരാതിയുയർന്ന പെട്ടിക്കട നഗരസഭ ആരോഗ്യവിഭാഗം എടുത്തുമാറ്റി. ഈ പെട്ടിക്കടയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു.

## Article Content

**വടകര: ** നഗരത്തിൽ ലഹരി പുകയുന്നു. വടകര ലിങ്ക് റോഡിലെ പെട്ടിക്കട എടുത്തുമാറ്റി . ലിങ്ക് റോഡിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നതായി പരാതിയുയർന്ന പെട്ടിക്കട നഗരസഭ ആരോഗ്യവിഭാഗം എടുത്തുമാറ്റി. ഈ പെട്ടിക്കടയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു.

തുടർന്ന് ആരോഗ്യവിഭാഗം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ യാത്രചെയ്യുന്ന നടപ്പാത കൈയേറിയാണ് കച്ചവടമെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് നടപടി.

എടോടി ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിന്റെ എതിർവശം നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത് നഗരസഭയുടെ അനുമതിയില്ലാതെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പെയിന്റ് ചെയ്ത് സ്ഥാപിച്ച പെട്ടിക്കടയും ആരോഗ്യവിഭാഗം പിടിച്ചെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് കുമാർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69699/drunkenness-is-fuming-the-box-store-on-vadakara-link-road-was-removed)