---
title: "ഒഞ്ചിയത്ത് വീടിന് നേരെ ആക്രമണം; പൊലീസ് അന്വേഷണം തുടങ്ങി "
english_title: "Attack on Onjiat's house; Police started investigation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69729/attack-on-onjiats-house-police-started-investigation"
published_at: "2022-09-21T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632aad784e73e_home1.jpg"
keywords: []
---

# ഒഞ്ചിയത്ത് വീടിന് നേരെ ആക്രമണം; പൊലീസ് അന്വേഷണം തുടങ്ങി 

> **Lead Summary:** **എടക്കണ്ടികുന്ന്:** ഒഞ്ചിയത്ത് വീടിന് നേരെ ആക്രമണം. എടക്കണ്ടികുന്ന് ഇസ്മാലിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ 1. 42ന് ആയിരുന്നു സംഭവം. ജനൽചില്ലുകൾക്ക് നേരെ ആരോ വടി കൊണ്ട് അടിക്കുന്ന പോലെയുള്ള ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വീട്ടുകാർ ലൈറ്റിട്ടതോടുകൂടി ആക്രമികൾ ഓടി രക്ഷപ്പെട്ടു.

## Article Content

**എടക്കണ്ടികുന്ന്:** ഒഞ്ചിയത്ത് വീടിന് നേരെ ആക്രമണം. എടക്കണ്ടികുന്ന് ഇസ്മാലിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ 1. 42ന് ആയിരുന്നു സംഭവം. ജനൽചില്ലുകൾക്ക് നേരെ ആരോ വടി കൊണ്ട് അടിക്കുന്ന പോലെയുള്ള ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വീട്ടുകാർ ലൈറ്റിട്ടതോടുകൂടി ആക്രമികൾ ഓടി രക്ഷപ്പെട്ടു.

ചോമ്പാല പോലീസിൽ ഉടൻ വിവരം അറിയിക്കുകയും പോലീസ് രാവിലെ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത്, വാർഡ് മെമ്പർമാർ, മുസ്ലിം ലീഗ് ശാഖാ പ്രസിഡണ്ട് വി പി യൂസഫ്, മറ്റ് നേതാക്കൾ എന്നിവർ സ്ഥലം സന്ദർശിച്ചു.

കെ കെ രമ എംഎൽഎ ഉടൻ സ്ഥലം സന്ദർശിക്കുമെന്നും അവർ പറഞ്ഞു. മാസങ്ങളായി സമാധാനത്തോടെ ജീവിക്കുന്ന ഒഞ്ചിയത്ത് സംഘർഷം ഉണ്ടാക്കാനുള്ള ചിലരുടെ ഗൂഢശ്രമമാണ് ഇത്തരത്തിലുള്ള ആക്രമണത്തിന് പിന്നിൽ എന്ന് നേതാക്കന്മാർ പറഞ്ഞു. വീട്ടുകാരെ ആശ്വസിപ്പിച്ചാണ് അവർ പിരിഞ്ഞത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69729/attack-on-onjiats-house-police-started-investigation)