---
title: "തെരുവുനായ റോഡിന് കുറുകെ ചാടി; ബൈക്ക് യാത്രികന് ഗുരുതരമായ പരിക്ക് "
english_title: "jumped across the street; Bike rider seriously injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69731/jumped-across-the-street-bike-rider-seriously-injured"
published_at: "2022-09-21T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632aafe517d58_vijesh.jpg"
keywords: []
---

# തെരുവുനായ റോഡിന് കുറുകെ ചാടി; ബൈക്ക് യാത്രികന് ഗുരുതരമായ പരിക്ക് 

> **Lead Summary:** **വടകര: **ചെക്കോട്ടി ബസാറിൽ തെരുവുനായറോഡിന് കുറുകെ ചാടി ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു . ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.

## Article Content

**വടകര: **ചെക്കോട്ടി ബസാറിൽ തെരുവുനായറോഡിന് കുറുകെ ചാടി ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു . ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.

മുയിപ്പോത്ത് സ്വദേശിയായ ചങ്ങരോത്ത്കണ്ടി വിജേഷിനാണ് പരിക്ക് പറ്റിയത്.സംഭവത്തിൽ ഇടതു കാൽ ഒടിയുകയും തലക്കും, കൈക്കും പരിക്ക് പറ്റിയിട്ടുമുണ്ട്.

ഓപ്പറേഷന് വേണ്ടി ഇന്നലെ രാത്രി 12 മണിയോടെ വിജേഷിനെ വടകര ആശുപത്രിയിൽ നിന്നും കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി.

മുയിപ്പോത്ത് പരേതനായ ചങ്ങരോത്ത്കണ്ടി ബാലൻ മാസ്റ്ററുടെ മകനാണ് വിജേഷ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69731/jumped-across-the-street-bike-rider-seriously-injured)