---
title: "കരി ഓയിൽ ആക്രമം; ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള സംഘർഷമെന്ന് ജനങ്ങൾ "
english_title: "Coal oil attack; People say that the conflict after a long gap"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69742/coal-oil-attack-people-say-that-the-conflict-after-a-long-gap"
published_at: "2022-09-21T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632ab42c2a8cb_onchiyam_oil.jpg"
keywords: []
---

# കരി ഓയിൽ ആക്രമം; ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള സംഘർഷമെന്ന് ജനങ്ങൾ 

> **Lead Summary:** **ഒഞ്ചിയം: **കഴിഞ്ഞദിവസം രാത്രി ഒഞ്ചിയം ശാഖാ മുസ്ലിം ലീഗ് ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവത്തെ തുടർന്ന് ആശങ്കയോടെ ജനങ്ങൾ. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം പറയത്തക്ക സംഘർഷങ്ങൾ ഒന്നുമില്ലാതെ സമാധാനപരമായി കഴിയുന്ന ഒഞ്ചിയത്തെ പ്രദേശവാസികളിൽ ഇടുത്തീ പോലെയായി, ഈയൊരു അക്രമം.

## Article Content

**ഒഞ്ചിയം: **കഴിഞ്ഞദിവസം രാത്രി ഒഞ്ചിയം ശാഖാ മുസ്ലിം ലീഗ് ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവത്തെ തുടർന്ന് ആശങ്കയോടെ ജനങ്ങൾ. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം പറയത്തക്ക സംഘർഷങ്ങൾ ഒന്നുമില്ലാതെ സമാധാനപരമായി കഴിയുന്ന ഒഞ്ചിയത്തെ പ്രദേശവാസികളിൽ ഇടുത്തീ പോലെയായി, ഈയൊരു അക്രമം.

ഒരു സംഘർഷവും ഇല്ലാതെ ഏകപക്ഷീയമായി കരി ഓയിൽ പ്രയോഗം നാട്ടുകാരെയും ഞെട്ടിച്ചു. രാവിലെ സുബ്ഹി നിസ്കാരത്തിന് മുസ്ലിം ലീഗ് ശാഖ ഓഫീസിന് മുൻവശത്തോടുകൂടി പോകുന്നവരുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. ഇക്കാര്യം, ഉടൻ ചോമ്പാല പോലീസിൽ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഇത്തരത്തിലുള്ള കുറ്റക്കാർക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിച്ച് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്നാണ് പഞ്ചായത്ത് മുസ്ലിം ലീഗ് ഒഞ്ചിയം ശാഖാ പ്രസിഡണ്ട് വി പി യൂസഫ് പറഞ്ഞത്. ഒഞ്ചിയത്തെ ജനങ്ങൾ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഭീരുക്കളാണ് ആക്രമണത്തിന് പിന്നിൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ പാർട്ടി ഈ ഒരു ആക്രമത്തിനെതിരെ സമാധാനമല്ലാത്ത രീതിയിൽ പ്രതിഷേധിക്കുക ഇല്ല എന്നും ഞങ്ങൾക്ക് നിയമത്തിൽ വിശ്വാസമുണ്ട് എന്നും പോലീസ് എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69742/coal-oil-attack-people-say-that-the-conflict-after-a-long-gap)