---
title: "വീണ്ടും മയക്ക് മരുന്ന് വേട്ട: 1.526 ഗ്രാം എം ഡി എം എ യുമായി നടക്കുതാഴ സ്വദേശി അറസ്റ്റിൽ "
english_title: "Drug hunt again: Nadakuthaza native arrested with 1.526 grams of MDMA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69749/drug-hunt-again-nadakuthaza-native-arrested-with-1526-grams-of-mdma"
published_at: "2022-09-21T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632ab8f882f36_jithil.jpg"
keywords: []
---

# വീണ്ടും മയക്ക് മരുന്ന് വേട്ട: 1.526 ഗ്രാം എം ഡി എം എ യുമായി നടക്കുതാഴ സ്വദേശി അറസ്റ്റിൽ 

> **Lead Summary:** **വടകര:** വടകര എക്‌സൈസ് സർക്കിൾ പാർട്ടി വടകര, നടക്കുതാഴ ഭാഗങ്ങളിൽ നടത്തിയ പെട്രോളിംഗിനിടയിൽ 1.526 ഗ്രാം എം ഡി എം എ കണ്ടെടുത്തു.

## Article Content

**വടകര:** വടകര എക്‌സൈസ് സർക്കിൾ പാർട്ടി വടകര, നടക്കുതാഴ ഭാഗങ്ങളിൽ നടത്തിയ പെട്രോളിംഗിനിടയിൽ 1.526 ഗ്രാം എം ഡി എം എ കണ്ടെടുത്തു.

ഇന്ന് രാവിലെ 9.45 am ഓടെയാണ് സംഭവം. നടക്കുതാഴ കരകെട്ടിയവന്റെ വീട്ടിൽ ശിവദാസൻറെ മകൻ ജിതിലിനെ സംഭവത്തിൽ അറസ്റ്റ് ചെയ്ത് കേസ് എടുത്തു.

റെയ്‌ഡിൽ വടകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീനിവാസൻ ടി എം നേതൃത്വം നൽകി. റെയ്‌ഡിൽ പ്രിവെന്റീവ് ഓഫീസർ ജയപ്രസാദ്, സിഇഒ മാരായ സുനീഷ്, ഷംസുദീൻ, സനു, ഷിജിൻ, അനൂപ്, ലിനീഷ് എന്നിവർ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69749/drug-hunt-again-nadakuthaza-native-arrested-with-1526-grams-of-mdma)