---
title: "നേതാക്കൾക്ക് യാത്രയയപ്പ്; പാട്ടും പറച്ചിലുമായി കെ.ജി.ഒ.എ വടകര ഏരിയ കലാമേളയും "
english_title: "Farewell to Leaders; KGOA Vadakara Area Art Mela with singing and speaking"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69821/farewell-to-leaders-kgoa-vadakara-area-art-mela-with-singing-and-speaking"
published_at: "2022-09-21T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632afb45b20fb_kgoa.jpg"
keywords: []
---

# നേതാക്കൾക്ക് യാത്രയയപ്പ്; പാട്ടും പറച്ചിലുമായി കെ.ജി.ഒ.എ വടകര ഏരിയ കലാമേളയും 

> **Lead Summary:** **വടകര: **പാട്ടും പറച്ചിലുമായി കെ.ജി ഒ.എ വടകര ഏരിയ കലാമേളയും മുൻകാല ഏരിയ നേതാക്കൾക്കുള്ള യാത്രയയപ്പും. വടകര മുൻസിപ്പൽ പാർക്കിൽ നടന്ന പരിപാടിയിൽ കെ ജി ഒ എ അംഗങ്ങളും കുടുംബാംഗങ്ങളും മുൻകാല പ്രവർത്തകരും വ്യത്യസ്ത മൽസരങ്ങളിൽ പങ്കെടുത്തു .

## Article Content

**വടകര: **പാട്ടും പറച്ചിലുമായി കെ.ജി ഒ.എ വടകര ഏരിയ കലാമേളയും മുൻകാല ഏരിയ നേതാക്കൾക്കുള്ള യാത്രയയപ്പും. വടകര മുൻസിപ്പൽ പാർക്കിൽ നടന്ന പരിപാടിയിൽ കെ ജി ഒ എ അംഗങ്ങളും കുടുംബാംഗങ്ങളും മുൻകാല പ്രവർത്തകരും വ്യത്യസ്ത മൽസരങ്ങളിൽ പങ്കെടുത്തു .

കലാമേളയുടെയും യാത്രയയപ്പിൻ്റെയും ഉദ്ഘാടനം പ്രസിദ്ധനാടൻ പാട്ട് കലാകാരൻ അജീഷ് മുചുകുന്ന് നിർവ്വഹിച്ചു .ഏരിയ സെക്രട്ടറി പി.പി സുധിഷ് സ്വാഗതം പറഞ്ഞു . ഏരിയ പ്രസിഡണ്ട് എൻ കെ ഹരീഷ് അധ്യക്ഷനായി. കെ.ജി ഒ എ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ രാജൻ കെ ജി ഒ എ ജില്ലാ കമ്മറ്റി അംഗം ടി രാജൻ എന്നിവർ സംസാരിച്ചു.

കെജിഒഎ മുൻ ഏരിയ പ്രസിഡണ്ട് അശോകൻ പി ,മുൻ ഏരിയ ട്രഷറർ രാജേന്ദ്രൻ കെ.വി എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. സജീവൻ ടി സി , വിപിൻ കെ എം , ഡോ. പരിമൾ, കെ.എം പവിത്രൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69821/farewell-to-leaders-kgoa-vadakara-area-art-mela-with-singing-and-speaking)