---
title: "ക്യൂൻസ് റോഡ് മലിനജലം; പരിഹാരം കാണാൻ പ്രത്യേക യോഗം ചേരും- കെ.കെ.രമ എം.എൽ.എ "
english_title: "Queen's Road Sewage; A special meeting will be held to find a solution - KK Rama MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69823/queens-road-sewage-a-special-meeting-will-be-held-to-find-a-solution-kk-rama-mla"
published_at: "2022-09-21T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632afd868a7e4_rema.jpg"
keywords: []
---

# ക്യൂൻസ് റോഡ് മലിനജലം; പരിഹാരം കാണാൻ പ്രത്യേക യോഗം ചേരും- കെ.കെ.രമ എം.എൽ.എ 

> **Lead Summary:** **വടകര: **പഴയ സ്റ്റാൻഡിൽ നിന്ന് ക്യൂൻസ് റോഡിലേക്കുള്ള വഴിയിലെ മാലിന ജല പ്രശ്നത്തിന് പരിഹാരം കാണാൻ പ്രത്യേക യോഗം വിളിച്ചു ചേർക്കുമെന്ന് കെ.കെ.രമ എം.എൽ.എ. പൊതുമരാമത്ത് വകുപ്പിനു കീഴിലെ വ്യത്യസ്ത ഡിപ്പാർട്മെന്റുകളുടെ പ്രവർത്തി അവലോകന യോഗതീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അവർ. വർഷങ്ങളായി മാലിന്യങ്ങൾ അടിഞ്ഞുകൂടി ക്യൂൻസ് റോഡ് ജംഗ്ഷനിൽ കലുങ്ക് പുനർനിർമിക്കുകയാണ് മാലിന്യ പ്രശ്നത്തിന് പരിഹാരമെന്നു യോഗത്തിൽ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

## Article Content

**വടകര: **പഴയ സ്റ്റാൻഡിൽ നിന്ന് ക്യൂൻസ് റോഡിലേക്കുള്ള വഴിയിലെ മാലിന ജല പ്രശ്നത്തിന് പരിഹാരം കാണാൻ പ്രത്യേക യോഗം വിളിച്ചു ചേർക്കുമെന്ന് കെ.കെ.രമ എം.എൽ.എ. പൊതുമരാമത്ത് വകുപ്പിനു കീഴിലെ വ്യത്യസ്ത ഡിപ്പാർട്മെന്റുകളുടെ പ്രവർത്തി അവലോകന യോഗതീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അവർ. വർഷങ്ങളായി മാലിന്യങ്ങൾ അടിഞ്ഞുകൂടി ക്യൂൻസ് റോഡ് ജംഗ്ഷനിൽ കലുങ്ക് പുനർനിർമിക്കുകയാണ് മാലിന്യ പ്രശ്നത്തിന് പരിഹാരമെന്നു യോഗത്തിൽ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

ഇങ്ങനെ കലുങ്ക് നിർമ്മിക്കുമ്പോൾ വെള്ളമൊഴുകിപോകുന്ന ഡ്രൈനേജുകളിൽ ലീക്കില്ലെന്നു ഉറപ്പുവരുത്തണം. കരിമ്പന പാലം വീരഞ്ചേരി റോഡിൻ്റെ ടാറിങ്ങിനോടൊപ്പം കലുങ്കുപണിയും നടക്കണമെന്നു എം.എൽ.എ നിർദേശിച്ചു. ഇതിനായി വടകര നഗരസഭ, പൊതുമരാമത്തു വകുപ്പ്, ഊരാളുങ്കൽ സൊസൈറ്റി ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരുമെന്നും കെ.കെ രമ പറഞ്ഞു.

പഴയ സ്റ്റാൻഡ്‌ ഭാഗത്തെ മലിനജലപ്രശ്നം പൂർണമായി പരിഹരിക്കുന്ന രീതിയിൽ പ്രവർത്തി നടക്കണം. ഒരു മഴ പെയ്യുമ്പോഴേക്കും ഓവുചാലിലെ മാലിന്യങ്ങൾ നഗരത്തിൽ ഒഴുകിപരക്കുന്ന അവസ്ഥയാണ്. ഈ വിഷയങ്ങൾ വ്യാപാരികളും പ്രദേശവാസികളും ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇക്കാര്യങ്ങളും യോഗത്തിൽ ചർച്ചയായി. വടകര ജില്ലാ ഗവ:ആശുപത്രിയുടെ പുതിയ കെട്ടിടനിർമ്മാണ പ്രവർത്തി അവസാന ഘട്ടത്തിലാണ്.

അടുത്തമാസം ആദ്യ വാരത്തോടെ കെട്ടിടം ആശുപത്രി പ്രവർത്തനങ്ങൾക്കായി കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. പൊതുമരാമത്തു വകുപ്പിന് കീഴിലെ റോഡ്, പാലം, കെട്ടിടം വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69823/queens-road-sewage-a-special-meeting-will-be-held-to-find-a-solution-kk-rama-mla)