---
title: "ഭീതി പരത്തി തെരുവ് നായ്ക്കൂട്ടം ; വള്ള്യാട്ട് ആടുകളെ കടിച്ച് കൊന്നു"
english_title: "Herd of frightened street dogs; Vallyat bit the sheep and killed them"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/702/herd-of-frightened-street-dogs-vallyat-bit-the-sheep-and-killed-them"
published_at: "2021-10-01T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6156eec1d4a73_sreeet dog -3 .jpg"
keywords: []
---

# ഭീതി പരത്തി തെരുവ് നായ്ക്കൂട്ടം ; വള്ള്യാട്ട് ആടുകളെ കടിച്ച് കൊന്നു

> **Lead Summary:** **വടകര: **നഗര - ഗ്രാമ വ്യത്യാസമില്ലാതെ തെരുവ് നായ ശല്യം രൂക്ഷം. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറോളം പേര്‍ക്കാണ് വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി കടിയേറ്റത് നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താനും കൂട്ടിലിടാനും മിക്ക പഞ്ചായത്തുകളിലും സംവിധാനമില്ല. വളര്‍ത്ത് മൃഗങ്ങളെയും, അക്രമിക്കുന്നത് പതിവാണ്.

## Article Content

**വടകര: **നഗര - ഗ്രാമ വ്യത്യാസമില്ലാതെ തെരുവ് നായ ശല്യം രൂക്ഷം. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറോളം പേര്‍ക്കാണ് വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി കടിയേറ്റത് നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താനും കൂട്ടിലിടാനും മിക്ക പഞ്ചായത്തുകളിലും സംവിധാനമില്ല. വളര്‍ത്ത് മൃഗങ്ങളെയും, അക്രമിക്കുന്നത് പതിവാണ്.

കഴിഞ്ഞ ദിവസം രാത്രിയില്‍ വള്ള്യാട്ട് മൂന്ന് ആട്ടിന്‍കുട്ടികളെ തെരുവുനായകള്‍ കടിച്ചുകൊന്നു. വള്ള്യാട് കിടഞ്ഞോത്ത് രാജന്റെ ആട്ടിന്‍കുട്ടികളെയാണ് കൊന്നതത്. പ്രദേശത്ത് തെരുവുനായകളുടെയും കുറുക്കന്‍മാരുടെയും ശല്യം രൂക്ഷമായിട്ടുണ്ട്.

ഇതിനിടെയാണ് ഈ സംഭവം. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. വടകര നഗരത്തിലും തെരുവ് നായ ശല്യം രൂക്ഷമാണ്.

സിഎം ആശുപത്രി, വടകര ജില്ലാ ഗവഃ ആശുപത്രി, കോടതി പരിസരം, കോണ്‍വെന്റ് റോഡ്, എടോടി, പഴയ സ്റ്റാന്റ്, പുതിയ സ്റ്റാന്റ്, ജെ ടി റോഡ്, താഴെ അങ്ങാടി വലിയ വളപ്പ് , കെ എസ് ആര്‍ടി സി ടിപ്പോ, കസ്റ്റംസ് റോഡ്, മുകച്ചേരി ഭാഗം, ഐസ് റോഡ്, മനാര്‍മുക്ക്, താഴെ അങ്ങാടി മാര്‍ക്കറ്റ് പരിസരം, കോട്ടക്കടവ്, മറ്റ് പ്രധാന റോഡുകളില്‍ പോലും നായ്ക്കളുടെ കൂട്ടം അക്രമാസക്തമാകുന്ന സാഹചര്യമാണുള്ളത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/702/herd-of-frightened-street-dogs-vallyat-bit-the-sheep-and-killed-them)