---
title: "മികച്ച പദ്ധതികൾ; തീർത്ഥാടന ടൂറിസം രംഗത്ത് ലോകനാർക്കാവ് ശ്രദ്ധ നേടും"
english_title: "Best plans; Loknarkav will gain attention in the field of pilgrimage tourism"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/70601/best-plans-loknarkav-will-gain-attention-in-the-field-of-pilgrimage-tourism"
published_at: "2022-09-25T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632fdeb499cbf_lokhanarkkav_tourisum.jpg"
keywords: []
---

# മികച്ച പദ്ധതികൾ; തീർത്ഥാടന ടൂറിസം രംഗത്ത് ലോകനാർക്കാവ് ശ്രദ്ധ നേടും

> **Lead Summary:** **വടകര**: ചരിത്ര പ്രസിദ്ധമായ ലോകനാർക്കാവിലെ 'പിൽഗ്രിം ടൂറിസം ഡെവലപ്മെൻറ് പ്രോജക്ട് അറ്റ് ലോകനാർക്കാവ് ടെമ്പിൾ പദ്ധതി ധൃതഗതിയിൽ നടപ്പിലാക്കുന്നതിന് തീരുമാനമായതായി കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ.

## Article Content

**വടകര**: ചരിത്ര പ്രസിദ്ധമായ ലോകനാർക്കാവിലെ 'പിൽഗ്രിം ടൂറിസം ഡെവലപ്മെൻറ് പ്രോജക്ട് അറ്റ് ലോകനാർക്കാവ് ടെമ്പിൾ പദ്ധതി ധൃതഗതിയിൽ നടപ്പിലാക്കുന്നതിന് തീരുമാനമായതായി കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ.

ശുചിമുറി സംവിധാനങ്ങളോടു കൂടിയുള്ള 14അതിഥി മുറികൾ, 11 കിടക്കകളുള്ള ഡോർമിറ്ററി,കളരി എന്നിവ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കും.

4.50 കോടി രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചിട്ടുള്ളത്. കൂടാതെ കിഫ് ബി യുടെ 3.74 കോടി രൂപയുടെ പ്രവർത്തികളും പുരോഗതിയിലാണ്. തന്ത്രി മഠം നിർമ്മാണം, ഊട്ടുപുര നിർമ്മാണം,വിഷ്ണുക്ഷേത്രത്തിന് ചുറ്റുമുള്ള ഭാഗത്ത് കല്ല് പതിക്കൽ, വലിയ ചിറയുടെ സംരക്ഷണഭിത്തി നിർമ്മാണം തുടങ്ങിയ പ്രവർത്തികളാണ് പ്രധാനമായും ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്.

2023 മാർച്ച് മാസത്തോടെ ഈ പ്രവൃത്തിയും പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പ്രവൃത്തി ഏറ്റെടുത്ത സാജ് കൺസ്ട്രക്ഷൻസ് യോഗത്തിൽ അറിയിച്ചു.

ലോകനാർക്കാവ് ക്ഷേത്രത്തിൽ ചേർന്ന അവലോകന യോഗത്തിൽ KIIDC,ULCCS,Saj Constructions, ലോകനാർക്കാവ് സമഗ്ര വികസന സമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/70601/best-plans-loknarkav-will-gain-attention-in-the-field-of-pilgrimage-tourism)