---
title: "ബി ജെ പി പ്രവർത്തകർ ചുള്ളിയിൽ നാരായണനെ അനുസ്മരിച്ചു"
english_title: "BJP workers commemorated Narayanan in Chulli"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/70653/bjp-workers-commemorated-narayanan-in-chulli"
published_at: "2022-09-25T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63301a70623c1_anusmaranam.jpg"
keywords: []
---

# ബി ജെ പി പ്രവർത്തകർ ചുള്ളിയിൽ നാരായണനെ അനുസ്മരിച്ചു

> **Lead Summary:** **വടകര: **ദീർഘകാലം ബിജെ പി വടകര മണ്ഡലം പ്രസിഡൻറും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന ചുള്ളിയിൽ നാരായണന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഇന്നലെ പതിയാരക്കര ചുള്ളിയിൽ സ്മൃതി മണ്ഡപത്തിൽ അനുസ്മരണ പരിപാടിയും , സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

## Article Content

**വടകര: **ദീർഘകാലം ബിജെ പി വടകര മണ്ഡലം പ്രസിഡൻറും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന ചുള്ളിയിൽ നാരായണന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഇന്നലെ പതിയാരക്കര ചുള്ളിയിൽ സ്മൃതി മണ്ഡപത്തിൽ അനുസ്മരണ പരിപാടിയും , സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

രാവിലെ 7മണിക്ക് സ്മൃതിമണ്ഡപത്തിൽ നടന്ന പരിപാടി ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘടനയെ സമാജത്തിൽ ചേർത്ത് നിർത്തിയ നേതാവാണ്അദ്ദേഹമെന്ന് അദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് രജീഷ് എം.കെ , കർഷകമോർച്ച ജില്ലാ സെക്രട്ടറി സദാനന്ദൻ ആയാടത്തിൽ, ഗോപാലൻ മാസ്റ്റർ, വിജിത്ത് സി ,സി.ടി. ബാബുരാജ് ,സജിത്ത്, ബാബു യു.ടി.വി എന്നിവർ പരിപാടിയിൽ സന്നിഹിതരായി. നിരവധി പ്രവർത്തകരും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/70653/bjp-workers-commemorated-narayanan-in-chulli)