---
title: "ലാഭ വിഹിതം; ഏറാമല ബേങ്ക് ഓഹരി ഉടമകള്‍ക്ക് 25% ഡിവിഡന്റ് "
english_title: "profit sharing; 25% dividend to Eramala Bank shareholders"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/70699/profit-sharing-25-dividend-to-eramala-bank-shareholders"
published_at: "2022-09-25T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63305adc1d16e_eramala_general_body.jpg"
keywords: []
---

# ലാഭ വിഹിതം; ഏറാമല ബേങ്ക് ഓഹരി ഉടമകള്‍ക്ക് 25% ഡിവിഡന്റ് 

> **Lead Summary:** **ഓർക്കാട്ടേരി: ** ഏറാമല സര്‍വ്വീസ് സഹകരണ ബേങ്ക് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹാളില്‍വെച്ച് ചേര്‍ന്നു. 2021 - 22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ഭാവിയില്‍ ബേങ്ക് രൂപ കല്‍പ്പന ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ സംസാരിച്ചു.

## Article Content

**ഓർക്കാട്ടേരി: ** ഏറാമല സര്‍വ്വീസ് സഹകരണ ബേങ്ക് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹാളില്‍വെച്ച് ചേര്‍ന്നു. 2021 - 22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ഭാവിയില്‍ ബേങ്ക് രൂപ കല്‍പ്പന ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ സംസാരിച്ചു.

മെമ്പര്‍മാര്‍ക്ക് 25% ഡിവിഡന്റ് നല്‍കും. ടൂറിസം മേഖലയില്‍ കൂടി ബേങ്കിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും, ബേങ്കിന്റെ പുതിയ പദ്ധതിയായ ഏറാമല ട്രേഡ് സെന്റര്‍ എന്ന സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണെന്നും മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

ട്രേഡ് സെന്ററിന്റെ ഭാഗമായി ആധുനിക രീതിയിലുള്ള മെഡിക്കല്‍ ലാബ്, ക്ലിനിക്ക് എന്നിവയും തൊഴില്‍ പരിശീലന കേന്ദ്രമുള്‍പ്പെടെ 3 മള്‍ട്ടിപ്ലസ് തിയ്യറ്ററുകളും ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാം ഒരു കുടക്കീഴില്‍ സജ്ജമാകും.

പുതിയ വര്‍ഷം 250 കോടി രൂപ വായ്പ നല്‍കുമെന്നും, അതില്‍ 100 കോടി രൂപ മുന്‍ഗണനാമേഖലയ്ക്കായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വൈസ് ചെയര്‍മാന്‍ പി.കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ ടി.കെ വിനോദന്‍ റിപ്പോര്‍ട്ടും, അജണ്ടയിലെ മറ്റ് വിവരങ്ങള്‍ ഒ മഹേഷ് കുമാറും വിശദീകരിച്ചു. ബേങ്ക് ഡയരക്ടര്‍ കെ.ടി രാജീവന്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/70699/profit-sharing-25-dividend-to-eramala-bank-shareholders)