---
title: "ജനകീയ പ്രതിരോധം; തിരുവള്ളൂരിൽ ലഹരിക്ക് ഇടം നൽകില്ല"
english_title: "popular resistance; There will be no place for drunkenness in Thiruvallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/70714/popular-resistance-there-will-be-no-place-for-drunkenness-in-thiruvallur"
published_at: "2022-09-25T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6330689d8d186_thiruvallur_gramapanchayath.jpg"
keywords: []
---

# ജനകീയ പ്രതിരോധം; തിരുവള്ളൂരിൽ ലഹരിക്ക് ഇടം നൽകില്ല

> **Lead Summary:** **തിരുവള്ളൂർ : **നിരോധിത പുകയില ഉല്പന്നങ്ങളും വ്യാജമദ്യങ്ങളും ഉൾപ്പെടെ ഒരുതരത്തിലുള്ള ലഹരിക്കും തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഇടം നൽകില്ലെന്ന് തിരുവള്ളൂർ കമ്യൂണിറ്റി ഹാളിൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടേയും രാഷ്ട്രീയ യുവജന സംഘടനകളുടേയും ഉദ്യോഗസ്ഥരുടേയും യോഗം പ്രഖ്യാപിച്ചു.

## Article Content

**തിരുവള്ളൂർ : **നിരോധിത പുകയില ഉല്പന്നങ്ങളും വ്യാജമദ്യങ്ങളും ഉൾപ്പെടെ ഒരുതരത്തിലുള്ള ലഹരിക്കും തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഇടം നൽകില്ലെന്ന് തിരുവള്ളൂർ കമ്യൂണിറ്റി ഹാളിൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടേയും രാഷ്ട്രീയ യുവജന സംഘടനകളുടേയും ഉദ്യോഗസ്ഥരുടേയും യോഗം പ്രഖ്യാപിച്ചു.

ഒക്ടോബർ ഒന്നിന് വൈകുന്നേരം തിരുവള്ളൂർ അങ്ങാടിയിൽ ലഹരി വിരുദ്ധ ജനകീയ സംഗമം നടത്തും. തുടർന്ന് നിഴൽ സേനകൾ രൂപീകരിച്ച് വാർഡു തലങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി യോഗം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എഫ് എം മുനീർ അധ്യക്ഷം വഹിച്ചു. നാർക്കോട്ടിക് എസ് ഐ കെ.ഷാജി, എക്സെസ് സബ് ഇൻസ്പക്ടർ പി.പി.രാമചന്ദ്രൻ , ജനപ്രതിനിധികളായ പി.പി.രാജൻ, ഹംസ വായേരി, രവീന്ദ്രൻ ,രാഷ്ട്രീയ യുവജന സംഘടനാ പ്രതിനിധികളായ കണ്ണോത്ത് സൂപ്പി ഹാജി, ആർ.രാമകൃഷ്ണൻ ,എം.സി. പ്രേമചന്ദ്രൻ ,കെ.കെ.ബാലകൃഷ്ണൻ,എം.വി.കുഞ്ഞമ്മദ്, സി.ആർ.സജിത്ത്, കെ.കെ.ശങ്കരൻ ,ശ്യാംജിത്ത്, കെ.വി. തൻവീർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/70714/popular-resistance-there-will-be-no-place-for-drunkenness-in-thiruvallur)