---
title: "കൈത്താങ്ങ്; സിസ്റ്റർ ലിനിയുടെ കുടുംബത്തിന് സഹായമായി ബാങ്ക് ഓഫ് ബറോഡ"
english_title: "Bank of Baroda in support of Sister Lini's family"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/70716/bank-of-baroda-in-support-of-sister-linis-family"
published_at: "2022-09-25T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63306aa320093_bank_of_baroda.jpg"
keywords: []
---

# കൈത്താങ്ങ്; സിസ്റ്റർ ലിനിയുടെ കുടുംബത്തിന് സഹായമായി ബാങ്ക് ഓഫ് ബറോഡ

> **Lead Summary:** **വടകര : **സിസ്റ്റർ ലിനിയുടെ കുടുംബത്തിന് സഹായമായി ബാങ്ക് ഓഫ് ബറോഡ. സിസ്റ്റർ ലിനിയുടെ കുടുംബത്തിന് ബാങ്ക് ഓഫ് ബറോഡയുടെ ഭവന വായ്പ സഹായം.

## Article Content

**വടകര : **സിസ്റ്റർ ലിനിയുടെ കുടുംബത്തിന് സഹായമായി ബാങ്ക് ഓഫ് ബറോഡ. സിസ്റ്റർ ലിനിയുടെ കുടുംബത്തിന് ബാങ്ക് ഓഫ് ബറോഡയുടെ ഭവന വായ്പ സഹായം.

വടകര ശാഖയിൽ റീട്ടെയിൽ ലോൺമേളയും, കസ്റ്റമർ മീറ്റ് പരിപാടിയും നഗരസഭാ കൗൺസിലർ പി.കെ.സി.അഫ്സൽ ഉദ്ഘാടനം ചെയ്തു .

മാരകമായ നിപ്പ വൈറസ് ആളുകളിൽ ഭീതി സൃഷ്ടിച്ചപ്പോൾ സ്വന്തം ജീവൻ സമർപ്പിച്ചാണ് ലിനി തന്നിൽ അർപ്പിതമായ കർത്തവ്യങ്ങൾ നിർവ്വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മേളയിൽ സിസ്റ്റർ ലിനിയുടെ കുടുംബത്തിന് ഭവന വായ്പ നൽകിയായിരുന്നു പരിപാടി ആരംഭിച്ചത്. ലിനിയുടെ ഭർത്താവ് സജീഷും ,കുഞ്ഞും വായ്പ സ്വീകരിച്ചു.

ഡെപ്യുട്ടി റീജിയണൽ മാനേജർ ആഷാ കുറുപ്പ് അധ്യക്ഷത വഹിച്ചു. നിരവധി ഉപഭോക്താക്കൾ ചടങ്ങിൽ പങ്കെടുത്ത് റീജിയണൽ മാനേജർ ആഷാ കുറുപ്പുമായി സംശയം നിവാരണം നടത്തി. ബ്രാഞ്ച് മാനേജർ ഗായത്രി പി വി സ്വാഗതവും,ശ്രീലഷ്മി എം നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/70716/bank-of-baroda-in-support-of-sister-linis-family)