---
title: "കല്ലുമ്മക്കായ പറിക്കുന്നതിനിടെ അപകടം; ചോമ്പാലയിലെ സിദ്ദീഖിൻ്റെ മൃതദേഹം വടകരയിൽ"
english_title: "Accident while picking stones; Chombala's Siddique's dead body in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/70791/accident-while-picking-stones-chombalas-siddiques-dead-body-in-vadakara"
published_at: "2022-09-26T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63313e6d8502c_.jpg"
keywords: []
---

# കല്ലുമ്മക്കായ പറിക്കുന്നതിനിടെ അപകടം; ചോമ്പാലയിലെ സിദ്ദീഖിൻ്റെ മൃതദേഹം വടകരയിൽ

> **Lead Summary:** **വടകര:** ഇന്ന് രാവിലെ അഴിത്തലയിൽ നിന്നും കല്ലുമ്മക്കായ പറിക്കുന്നതിനിടെ കാണാതായ ആളെ മരിച്ച നിലയിൽ പയ്യോളിയിൽ നിന്നും കണ്ടെത്തി.

## Article Content

**വടകര:** ഇന്ന് രാവിലെ അഴിത്തലയിൽ നിന്നും കല്ലുമ്മക്കായ പറിക്കുന്നതിനിടെ കാണാതായ ആളെ മരിച്ച നിലയിൽ പയ്യോളിയിൽ നിന്നും കണ്ടെത്തി.

ചോമ്പാല മുക്കൂട്ടത്തിൽ സ്വദേശി സിദ്ദീഖ് ' (47) ആണ് മരിച്ചത്.സിദ്ദീഖിൻ്റെ മൃതദേഹം വടകരയിൽ എത്തിച്ചു. പയ്യോളി കോസ്റ്റൽ പൊലീസിലാണ് മൃതദേഹം കിട്ടിയത് കിട്ടിയത്.

ആദ്യം വടകര സിഎം ഹോസ്പിറ്റലിലും, പിന്നീട് പോസ്റ്റ്മോർട്ടം ഇൻക്വസ്റ്റ് നടപടിക്കായി വടകര ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി.

പൊലീസ് നടപടിക്രമത്തിനുശേഷം മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.മൂസയാണ് പിതാവ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/70791/accident-while-picking-stones-chombalas-siddiques-dead-body-in-vadakara)