---
title: "വ്യാപാരി പ്രവർത്തക കൺവൻഷനും ഓണം ബംപർ നറുക്കെടുപ്പും നടത്തി"
english_title: "Tradesperson convention and Onam bumper draw was held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/70967/tradesperson-convention-and-onam-bumper-draw-was-held"
published_at: "2022-09-26T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6331df24eb9d0_Untitled-1.jpg"
keywords: []
---

# വ്യാപാരി പ്രവർത്തക കൺവൻഷനും ഓണം ബംപർ നറുക്കെടുപ്പും നടത്തി

> **Lead Summary:** **അഴിയൂർ : **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ യൂണിറ്റ് പ്രവർത്തക സംഗമവും ഓണം ബംപർ നറുക്കെടുപ്പും നടത്തി. അഴിയൂർ പഞ്ചായത്ത് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് പി കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**അഴിയൂർ : **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ യൂണിറ്റ് പ്രവർത്തക സംഗമവും ഓണം ബംപർ നറുക്കെടുപ്പും നടത്തി. അഴിയൂർ പഞ്ചായത്ത് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് പി കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡണ്ട് എം ടി അരവിന്ദൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യൂത്ത് വിംഗ് കമ്മറ്റി രൂപീകരണവും ആശ്വാസ് പദ്ധതി വിശദീകരണവും ജില്ലാ ട്രഷറർ അമൽ പി നടത്തി. ഓണം ബംപർ നറുക്കെടുപ്പ് ഷംസുദ്ധീൻ മനയിൽ നിർവ്വഹിച്ചു.

സരുൺ.ബി. പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ വിനോദ പരിപാടികൾ അരങ്ങേറി.

ജയൻ അബി, നൗഷർ സാസ്, മഹമൂദ് ഫനാർ, പ്രജീഷ് ജനത, ബിറ്റു, സുമേഷ് കെ.കെ, റനീഷ്, ഫത്താഹ്ഒജിൻ,എന്നിവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി സാലിം പുനത്തിൽ സ്വാഗതവും രഗീഷ് കെ സി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/70967/tradesperson-convention-and-onam-bumper-draw-was-held)