---
title: "ഖബറടക്കി; സിദ്ദിഖിൻ്റെ മരണകാരണം  കടലിൽമുങ്ങിയ ബാർജിൽ കുടുങ്ങി"
english_title: "The body of laborer Siddiqui, who drowned while collecting stones, was buried"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/70988/the-body-of-laborer-siddiqui-who-drowned-while-collecting-stones-was-buried"
published_at: "2022-09-27T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6332671cec8ac_Untitled-1.jpg"
keywords: []
---

# ഖബറടക്കി; സിദ്ദിഖിൻ്റെ മരണകാരണം  കടലിൽമുങ്ങിയ ബാർജിൽ കുടുങ്ങി

> **Lead Summary:** **വടകര : ** കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ മുങ്ങി മരിച്ച തൊഴിലാളി സിദ്ദിഖിൻ്റെ മൃതദേഹം ഖബറടക്കി. കടലിൽമുങ്ങിയ ബാർജിൽ കുടുങ്ങിയതാണ് മരണകാരണമായത്. അഴിത്തല അഴിമുഖത്തിനുസമീപം കടലിൽ മുങ്ങിക്കിടക്കുന്ന കണ്ടെയ്‌നർ ബാർജിൽ വളർന്ന കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെയാണ് ചോമ്പാലയിലെ മുക്കൂടത്തിൽ സിദ്ദിഖാണ്‌ മരിച്ചത്.

## Article Content

**വടകര : ** കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ മുങ്ങി മരിച്ച തൊഴിലാളി സിദ്ദിഖിൻ്റെ മൃതദേഹം ഖബറടക്കി. കടലിൽമുങ്ങിയ ബാർജിൽ കുടുങ്ങിയതാണ് മരണകാരണമായത്. അഴിത്തല അഴിമുഖത്തിനുസമീപം കടലിൽ മുങ്ങിക്കിടക്കുന്ന കണ്ടെയ്‌നർ ബാർജിൽ വളർന്ന കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെയാണ് ചോമ്പാലയിലെ മുക്കൂടത്തിൽ സിദ്ദിഖാണ്‌ മരിച്ചത്.

തിങ്കളാഴ്ച രാവിലെ 8.45-ഓടെയാണ് അപകടം. കൊളാവിപ്പാലം മിനിഗോവ പരിസരത്തുനിന്നാണ് നാലംഗസംഘം ഇവിടേക്ക് കല്ലുമ്മക്കായ പറിക്കാനെത്തിയത്. എട്ടുവർഷംമുമ്പ് മുങ്ങിയ ബാർജിന്റെ വിവിധഭാഗങ്ങളിൽ വളരുന്ന കല്ലുമ്മക്കായ തേടി ഇവിടേക്ക് തൊഴിലാളികൾ എത്താറുണ്ട്.

സംഘത്തിലെ രണ്ടുപേർ കല്ലുമ്മക്കായ ശേഖരിച്ച് നേരത്തേ മടങ്ങിയശേഷം സിദ്ദിഖും കോടിക്കൽ സ്വദേശി സിദ്ദിഖും ഇവിടെ തുടർന്നു. ഇതിനിടെയാണ് സിദ്ദിഖ് ബാർജിനുള്ളിൽ കുടുങ്ങിയത്. ഒപ്പമുണ്ടായിരുന്ന സിദ്ദിഖാണ് വിവരം കരയിലെത്തിച്ചത്.

തുടർന്ന് കോസ്റ്റൽ പോലീസും അഗ്നിരക്ഷാസേനയും മുങ്ങൽവിദഗ്‌ധരായ മത്സ്യത്തൊഴിലാളികളും ഇവിടെയെത്തി തിരച്ചിൽ നടത്തിയശേഷം 10 മണിയോടെയാണ് ബാർജിനിടയിൽനിന്ന്‌ മൃതദേഹം കണ്ടെത്തിയത്. പിതാവ്: പരേതനായ മൂസ. മാതാവ്: പരേതയായ സൈനബ. ഭാര്യ: സക്കീന. മക്കൾ: മുഹമ്മദ് സഫ്‌വാൻ, ലിയാന, മുഹമ്മദ് റിഖാസ്. സഹോദരങ്ങൾ: അൻവർ, സുബൈർ, നാസർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/70988/the-body-of-laborer-siddiqui-who-drowned-while-collecting-stones-was-buried)